ജോലി വാഗ്ദാനം നല്‍കി പണം തട്ടിയതായി പരാതി
കളമശ്ശേരി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി.
ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 30,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വാങ്ങിയെന്നാണ് തട്ടിപ്പിനിരയായവര്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പണം നല്‍കി 21 ദിവസത്തിനകം ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് തട്ടപ്പിനിരയായ ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെയായപ്പോള്‍ അന്വേഷിച്ചപ്പോള്‍ മലയാഥളിയായ മാനേജര്‍ സ്ഥലത്തിലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ഇടപള്ളി ടോള്‍ ജങ്ഷനില്‍ നഗരസഭയുടെ 33ാം വാര്‍ഡില്‍ എ.കെ.ജി റോഡില്‍ സ്വകാര്യ വ്യക്തിയുടെ കൊട്ടിടത്തിന് മുകളിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
പരാതിയെ തുടര്‍ന്ന് നഗരസഭയുടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനം പൊലിസ് സീല്‍ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയും മലയാളിയും ചേര്‍ന്നാണ് സ്ഥാപനം നടത്തിവന്നിരുന്നത്. ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ മഹാരാഷ്ടകാരനായ ഉടമക്കെതിരെയും മലയാളിയായ മാനേജര്‍ക്കെതിരെയും കേസ് എടുത്തതായി കളമശ്ശേരി സി.ഐ എ. പ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."