സച്ചിനെ 100ാം സെഞ്ചുറി നേടാന്‍ അനുവദിച്ചില്ല വധഭീഷണി നേരിട്ടുവെന്ന് ബ്രെസ്‌നന്‍
ലണ്ടന്‍: 99 സെഞ്ചുറി കുറിച്ച ശേഷം ഒരു സെഞ്ചുറി കൂടി സ്വന്തമാക്കി 100 സെഞ്ചുറി നേട്ടമെന്ന ചരിത്രയാഥാര്‍ഥ്യത്തിലേക്ക് സച്ചിന് കാത്തിരിക്കേണ്ടി വന്നത് ഒരു വര്‍ഷക്കാലം. അതിനിടെ ധാരാളം തവണ 90 കടന്നപ്പോഴും ബൗളര്‍മാര്‍ ആ സ്വപ്‌നത്തിന് വിള്ളല്‍ വീഴ്ത്തിക്കൊണ്ടേയിരുന്നു. എന്നാല്‍ ഒരുവേളയില്‍ ഇങ്ങനെ 90 റണ്‍സ് കടന്നപ്പോള്‍ മുന്‍ ഇംഗ്ലണ്ട് ബൗളര്‍ ടിം ബ്രെസ്‌നനും താരത്തെ ഔട്ടാക്കി ആഘോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് താനും അംപയറും ഇതിന്റെ അനന്തരഫലം അനുഭവിച്ചെന്ന ഓര്‍മ പങ്കുവച്ച് താരം രംഗത്തെത്തി. യോര്‍ക്ക്‌ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം.
2011ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു സംഭവം. നാലു മത്സര പരമ്പരയിലെ മൂന്നു ടെസ്റ്റിലും ഇന്ത്യ തോറ്റു. നാലാം ടെസ്റ്റ് നടക്കുന്നത് ഓവലില്‍. സച്ചിനും അതൊരു മോശം പരമ്പരയായിരുന്നു. മൂന്നു ടെസ്റ്റുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി മാത്രമേ സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നുള്ളൂ. എന്നാല്‍ നാലാം ടെസ്റ്റില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ശരിക്കും ബാറ്റിങ് ലോകം ആസ്വദിച്ചു. എന്നാല്‍, വ്യക്തിഗത സ്‌കോര്‍ 91ല്‍ നില്‍ക്കേ, ബ്രെസ്‌നന്‍ എറിഞ്ഞ പന്ത് സച്ചിന്റെ പാഡില്‍ തട്ടി. ഇംഗ്ലണ്ട് താരങ്ങളെല്ലാം അപ്പീല്‍ ചെയ്തു. അതോടെ ആസ്‌ത്രേലിയന്‍ അംബയര്‍ റോഡ് ടക്കര്‍ വിരലുയര്‍ത്തി. പക്ഷേ ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പോകേണ്ട പന്തായിരുന്നു അത്. അന്ന് ഡി.ആര്‍.എസ് സിസ്റ്റം നിലവിലില്ലാത്തതായതു കൊണ്ട് സച്ചിന്‍ പുറത്തേക്ക്. ആരാധകരെ നിരാശയിലാക്കി വീണ്ടും സച്ചിന്‍ 90കളില്‍ പുറത്ത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം തനിക്കും അംപയര്‍ക്കും ഇതിനെ തുടര്‍ന്ന് വധഭീഷണികള്‍ ലഭിച്ചിരുന്നുവെന്ന് ബ്രെസ്‌നന്‍ വെളിപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു ബ്രെസ്‌നന് ലഭിച്ച വധഭീഷണികളില്‍ ഏറെയും. ടക്കറിനാകട്ടെ ആസ്‌ത്രേലിയയിലെ അഡ്രസ്സില്‍ കത്തുകളായാണ് ലഭിച്ചിരുന്നത്. പേടികാരണം താന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെന്നും ആസ്‌ത്രേലിയയിലെ വീട്ടില്‍ പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞതായും ബ്രെസ്‌നന്‍ വെളിപ്പെടുത്തി.
2011 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് സച്ചിന്‍ തന്റെ 99ാം രാജ്യാന്തര സെഞ്ചുറി നേടിയത്. പിന്നീട് 2012ലെ ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് സച്ചിന്റെ 100ാം സെഞ്ചുറികളെന്ന നാഴികക്കല്ല് പിന്നിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."