'70 വര്‍ഷം പഴക്കമുള്ള പൗരത്വ രേഖകള്‍ പരിശോധിക്കുന്നതിന് തടസ്സമില്ല, എന്നാല്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ കഴിയില്ല'- കേന്ദ്രത്തിനെതിരെ മഹുവ മൊയിത്ര വീണ്ടും
കൊല്‍ക്കത്ത: കൊവിഡ് ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാറിനെതിരഎ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ എം.പിയുമായ മഹുവ മൊയ്ത്ര. എന്‍.ആര്‍.സിയും എന്‍.പി.ആറുമായി ബന്ധപ്പെടുത്തിയാണ് മൊയ്ത്രയുടെ വിമര്‍ശനം. വര്‍ഷങ്ങള്‍ പഴക്കമുള്ള പൗരത്വ രേഖ പരിശോധിക്കാന്‍ പ്രയാസമില്ലാത്ത സര്‍ക്കാറിന് കൊവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുന്നില്ലെന്ന് ജൂണ്‍ ഏഴിനുള്ള തന്റെ ട്വീറ്റില്‍ അവര്‍ പരിഹസിക്കുന്നു.
'ഓരോ ഇന്ത്യക്കാരന്റെയും 70 വര്‍ഷത്തോളം പഴക്കമുള്ള പൗരത്വരേഖകളില്‍ പരിശോധന നടത്താന്‍ പറ്റുന്ന കേന്ദ്രസര്‍ക്കാറിന് 130 കോടി ജനങ്ങളുടെ കൊവിഡ് ടെസ്റ്റ് നടത്തല്‍ അസാധ്യമെന്ന് പറയുന്നു' ഇതായിരുന്നു മൊയ്ത്രയുടെ ട്വീറ്റ്.
So the very government that has the resources to scrutinise 70 year old records for each Indian for NRC/NPR now says it is impossible to do COVID testing for the SAME 130 crore people!
— Mahua Moitra (@MahuaMoitra) June 7, 2020
രാജ്യത്ത് ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാതലത്തിലാണ് മൊയ്ത്രയുടെ ട്വീറ്റ്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് ടെസ്റ്റുകള്‍ കുറവാണെന്ന വിമര്‍ശനം ശക്തമാണ്.
രാജ്യത്ത് പ്രതിദിന മരണനിരക്ക് മുന്നൂറ് കടന്നിരിക്കുകയാണ്. 331 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസവും 9,000ത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 9,987 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. . രാജ്യത്തെ ആകെ മരണം 7,466 ആയി. ആകെ കൊവിഡ് ബാധിതര്‍ 2,66.598 ആണ്. ആരോഗ്യമന്ത്രാലം ചൊവ്വാഴ്ച പുറത്തു വിട്ട കണക്കാണിത്.
രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷമാവാന്‍ 109 ദിവസം എടുത്തെങ്കില്‍ അവിടെ നിന്ന് രണ്ട് ലക്ഷത്തിലേക്ക് എത്താന്‍ എടുത്തത് 15 ദിവസം മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."