പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് തൊഴിലാളികള്‍ക്ക് പണി നിഷേധിക്കുന്നു
കുന്നംകുളം: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് തൊഴിലാളികള്‍ക്ക് പണി നിഷേധിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത് കേന്ദ്രത്തിലെ യു.പി.എ ഗവണ്മെന്റ് കൊണ്ട് വന്ന, ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ തൊഴിലുറപ്പ് പദ്ധതിയുടെ നടുവൊടിച്ച് പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ പണി ഇല്ലാതാക്കാന്‍ ശ്രമം നടന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കുവാന് കോണ്‍ഗ്രസിനാവില്ലെന്ന് കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെ.ജയശങ്കര്‍ പറഞ്ഞു.
ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണി നല്കാനായില്ലെങ്കില് തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്കാന് തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ എം.എസ് മണികണ്ഠന് അധ്യക്ഷനായി.
കോണ്‍ഗ്രസ് നേതാക്കളായ എം.എ അബ്ദുള്‍ റഷീദ്, ടി.കെ ജനാര്ദ്ദനന്, എന്‍.എം റഫീക്, സോണി സക്കറിയ, പഞ്ചായത്ത് അംഗങ്ങളായ മോളി തമ്പി, വിജയ ഗോപി, അനിത മുരളി സംസാരിച്ചു.
ടി.കെ മുഹമ്മദ് കുട്ടി, എന്‍.കെ അബ്ദുള്‍ മജീദ്, വിശ്വനാഥന്, വി.കെ മുഹമ്മദ്, അന്‍വര്‍ ഇഞ്ചിക്കാലയില്‍, സാംസണ് വാഴപ്പള്ളി, വി.കെ രമണി, മണ്ടുമ്പാല്‍ ജേക്കബ്, കെ.വി മണികണ്ഠന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."