HOME
DETAILS
MAL
പ്രണയം നിരസിച്ചു യുവതിയുടെ വീടിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാഭീഷണി
backup
March 27 2019 | 07:03 AM
കണ്ണൂര്‍: പ്രണയം നിരസിച്ച യുവതിയുടെ വീടിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. പ്രണയാഭ്യര്‍ത്ഥനയുമായി പലവട്ടം കാത്തു നിന്നിട്ടും അനുകൂല മറുപടി കിട്ടാതായപ്പോള്‍ യുവാവ് ഇന്നലെ പുലര്‍ച്ചെ യുവതിയുടെ വീടിനു സമീപത്തെത്തി കൈ ഞരമ്പ് മുറിക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ നാട്ടുകാര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. യുവാവ് പെണ്‍കുട്ടിയെ പതിവായി ശല്യം ചെയ്യുന്നുവെന്നു കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണു യുവാവ് ആത്മഹത്യാശ്രമത്തിനു മുതിര്‍ന്നതെന്നു സ്ഥലത്തെത്തിയ വളപട്ടണം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."