HOME
DETAILS

കൂണ്‍ ഭക്ഷ്യവിഭവങ്ങളൊരുക്കി പ്രദര്‍ശന വിപണന മേള

  
backup
March 27 2019 | 07:03 AM

%e0%b4%95%e0%b5%82%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8a%e0%b4%b0%e0%b5%81

കണ്ണൂര്‍: വിഭവസമൃദ്ധമായ കൂണ്‍ ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കി പുഴാതി പ്രദേശവാസികള്‍. കാര്‍ഷിക വികസന വകുപ്പിന്റെ കീഴിലുള്ള പുഴാതി കൃഷിവകുപ്പിന്റെ പരിധിയിലുള്ള മുപ്പതോളം കുടുംബങ്ങളാണ് കൂണ്‍ കൃഷിയുമായി രംഗത്തിറങ്ങുകയും വിഭവ സമൃദ്ധമായ ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കിയത്. ജൈവ പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പരമ്പരാഗത കൃഷി വികാസ് യോജന ടൗണ്‍സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേളയിലാണു മഷ്‌റൂം ഫെസ്റ്റ് ഒരുക്കിയത്.  കൂണ്‍കൃഷി ആരംഭിക്കുമ്പോള്‍ ഈ കൂട്ടായ്മയില്‍ 14 പേരാണുണ്ടായിരുന്നത്. ഇതിന്റെ വിപണി സാധ്യത അറിഞ്ഞതോടെ കൂടുതല്‍ പേര്‍ കൂണ്‍കൃഷി രംഗത്തേക്കു കടന്നു വന്നുവെന്നാണു സംഘാടകര്‍ പറയുന്നത്. കൂണുകൊണ്ടുള്ള ബിരിയാണി, കട്ട്‌ലറ്റ്, സമൂസ, പിസ്ത, റോള്‍, കട്ട്‌ലറ്റ്, ഉണ്ണിയപ്പം, പ്രഥമന്‍, ചില്ലി തുടങ്ങിയ വിഭവങ്ങള്‍ മേളയിലുണ്ട്.
ഒരു കിലോ കൂണിന് 40 രൂപയാണ് വില. കണ്ണൂരിലെ പച്ചക്കറി വില്‍പ്പന കേന്ദ്രത്തിലൂടെയാണു കൂണുകള്‍ വില്‍ക്കുന്നതെന്നും പ്രമേഹ രോഗികള്‍ക്കും കൊളസ്‌ട്രോള്‍, അര്‍ബുദരോഗത്തിനും രക്തസമ്മര്‍ദത്തിനുമെല്ലാം കൂണുകൊണ്ടുള്ള വിഭവങ്ങള്‍ നല്ലതാണെന്നും സംഘാടകര്‍ പറഞ്ഞു.  കൂണ്‍ പ്രദര്‍ശനത്തോടൊപ്പം കൂണ്‍ കൃഷിയുമായി ബന്ധപ്പെട്ടു പഠനക്ലാസ് സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. കൂണുകള്‍ക്കൊപ്പം വിവിധ കൃഷിഭവന്‍ മുഖേന നടത്തിയ കാര്‍ഷിക ഉല്‍പന്നങ്ങള്‍, കുറ്റിയാട്ടൂര്‍ മാങ്ങ എന്നിവ പ്രദര്‍ശനത്തിലുണ്ടായിരുന്നു. എടക്കാട് കൃഷിഭവനു കീഴിലെ കര്‍ഷകര്‍ 4.5 കിലോ വരുന്ന നീളന്‍ പടവലങ്ങയും കുമ്പളങ്ങയും പ്രദര്‍ശന മേള സന്ദര്‍ശിച്ചവരെ ആശ്ചര്യപ്പെടുത്തി. പേരാവൂര്‍, എടക്കാട്, ഇരിക്കൂര്‍ എന്നീ ബ്ലോക്കുകള്‍, മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനി തുടങ്ങിയവയുടെ സ്റ്റാളുകളും ചക്ക വിഭവങ്ങളും വിവിധ തരം അച്ചാറുകളും ചെടികളുമെല്ലാം പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിരുന്നു. കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago