തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധം
തളിപ്പറമ്പ്: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധം. ജില്ലയിലെ 11 നിയോജക മണ്ഡലത്തിലേക്കുളള വോട്ടിങ് മെഷീനും വി.വി പാറ്റ് മെഷീനും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനായി കാഞ്ഞിരങ്ങാട് കിന്‍ഫ്ര പാര്‍ക്കിലെ ഇലക്ഷന്വിഭാഗത്തിന്റെ കാറ്റും വെളിച്ചവും കടക്കാത്ത ഗോഡൗണില്‍ ജോലി ചെയ്യിച്ചതിലാണ് ഉദ്യോഗസ്ഥര്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. പുറത്തെ കത്തുന്ന ചൂടിനെക്കാള്‍ അസഹനീയമാണ് ഗോഡൗണിന് ഉളളിലെന്നാണ് ഇവര്‍ പറയുന്നത്. വൈദ്യുതീകരിക്കാത്ത മുറിയില്‍ മൊബൈലിന്റെ വെളിച്ചത്തിലാണ് പലരും മെഷീനുകളുടെ പരിശോധന പൂര്‍ത്തിയാക്കിയത്. കാറ്റ് കടക്കാത്തതിനാല്‍ ശ്വാസം കിട്ടാതെ അസ്വസ്ഥത അനുഭവപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടക്കിടെ പുറത്തേക്ക് വരുന്നത് കാണാമായിരുന്നു. ഇടക്ക് ഒരു ഉദ്യോഗസ്ഥന് ക്ഷീണം അനുഭവപ്പെട്ടെന്നും ഇവര്‍ പറയുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചയോടെ ഫാനുകളും ലൈറ്റുകളും താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയാണ് ജോലി പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."