HOME
DETAILS

നിയമത്തെ വെല്ലുവിളിച്ച് അട്ടപ്പള്ളത്ത് ഇഷ്ടികചൂള

  
backup
March 27 2019 | 07:03 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

പാലക്കാട്: ഒരു നാട് ഒന്നടങ്കം പരാതിപ്പെട്ടിട്ടും നിയമത്തെ വെല്ലുവിളിച്ച് കൊണ്ട് നടത്തുന്ന ഇഷ്ടിക ചൂള നിര്‍ത്തിക്കാന്‍ അധികാരപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ല. പുതുശ്ശേരി പഞ്ചായത്തില്‍ അട്ടപ്പള്ളം വാധ്യാര്‍ ചള്ളയിലാണ് നാലേക്കര്‍ സ്ഥലത്ത് അധികാരികളുടെ ഒത്താശയോടെ ഇഷ്ടിക ചൂള പ്രവര്‍ത്തിക്കുന്നത്. 100 ഓളം തൊഴിലാഴികള്‍ ജോലി ചെയ്യുന്ന ഈ ചെങ്കല്‍ചൂളയില്‍ നിന്ന് 25000 ത്തിലേറെ കല്ലുകള്‍ ദിനംപ്രതി കയറ്റി പോകുന്നുണ്ട്. സൂര്യാഘാത ഭീഷണിയെ തുടര്‍ന്ന് ഉച്ച നേരത്ത് ജോലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് കൊണ്ട് നട്ടുച്ച നേരത്തു പോലും തൊഴിലാളികള്‍ക്ക് ജോലി ചെയ്യേണ്ട അവസ്ഥയുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കുടുംബമായി വന്നിട്ടുള്ളവരുടെ കുട്ടികളും ഇവിടെ തൊഴില്‍ ചെയ്യുന്നുണ്ട്.
ത്യശൂര്‍ സ്വദേശിയായ ഒരാളാണ് ചെങ്കല്‍ ചൂള നടത്തുന്നത്. കുടിവെള്ളം ടാങ്കര്‍ ലോറിയില്‍ പോലും കിട്ടാത്ത പ്രദേശത്ത് ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് ഇഷ്ടിക നിര്‍മ്മാണം. ജിയോളജി., റവന്യൂ തുടങ്ങിയ വകുപ്പുകളുടെ ഒരു അനുമതിയും ഇല്ലാതെ യന്ത്രസഹായത്തോടെയാണ് ഇഷ്ടിക ചൂളയുടെ പ്രവര്‍ത്തനം. ഇഷ്ടിക ചൂളയുടെ മറവില്‍ അനധികൃതമായി കളിമണ്ണ് കടത്തും നടത്തുന്നുണ്ട്.
നാട്ടുകാര്‍ ചൂളക്കെതിരെ പരാതിയുമായി വന്നിട്ടുണ്ടെങ്കിലും റവന്യൂ വകുപ്പ് പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. ഇഷ്ടിക പിടിച്ചെടുത്ത് പിഴ അടപ്പിക്കാന്‍ മാത്രമേ തങ്ങള്‍ക്കു കഴിയു എന്നും ഒരിക്കല്‍ വാളയാര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തോടൊപ്പം ചൂളയിലേക്ക് പോയെങ്കിലും വെന്തകല്ല് കിട്ടാത്തതിനാല്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്ഥലം തഹസില്‍ദാര്‍ പറഞ്ഞു. സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടുണ്ട്, ക്രിമിനല്‍ കേസെടുക്കാന്‍ വാളയാര്‍ എസ്.ഐ ക്ക് പരാതി കൊടുത്തിട്ടും പൊലിസ് നടപടി എടുത്തിട്ടില്ലെന്നും തഹസില്‍ദാര്‍ പറഞ്ഞു. ജിയോളജി ലക്ഷങ്ങള്‍ പിഴ നിര്‍ദേശിച്ചിട്ടും പിഴ അടച്ചിട്ടില്ല.
യാതൊരു വിധ ലൈസന്‍സും ഇല്ലാതെ ചെങ്കല്‍ചൂള പ്രവര്‍ത്തിക്കുന്നത് അധികാരികളുടെ ഒത്താശയോടെയാണെന്നും ചൂളക്കാരനുമായി സാമ്പത്തിക ഇടപ്പാടുള്ളതിനാലാണ് നടപടികള്‍ ഉണ്ടാകാത്തതെന്ന് നാട്ടുകാരനായ അബ്ബാസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ലഭിച്ചില്ലേ? ഇതാ അവസാനമായി ഒരവസരം കൂടി

uae
  •  11 days ago
No Image

ഡല്‍ഹിയിലെ കേരള പ്രതിനിധി കെ.വി തോമസിന്റെ യാത്രാ ബത്ത ഉയര്‍ത്താന്‍ ശുപാര്‍ശ; അഞ്ചില്‍ നിന്ന് 11.31 ലക്ഷമാക്കും

Kerala
  •  11 days ago
No Image

സെപ കരാറിന് മൂന്നു വയസ്സ്; കുതിച്ച് ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം

uae
  •  11 days ago
No Image

കൈക്കൂലി വാങ്ങുന്നത് ഏജന്റുമാര്‍ വഴി; ബസ് പെര്‍മിറ്റിന് മദ്യവും പണവും; ആര്‍.ടി.ഒ ജെര്‍സനെ സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  11 days ago
No Image

ഇന്ന് റെക്കോര്‍ഡ് വില, പവന്‍ വാങ്ങാന്‍ ഇനി ചില്ലറ പോരാ; ആവശ്യക്കാര്‍ അഡ്വാന്‍സ് ബുക്കിങ്ങ് നോക്കിക്കോളൂ, കുതിപ്പ് തുടരും 

Business
  •  11 days ago
No Image

വൈകാതെ വധശിക്ഷയെന്ന് ഫോണ്‍കോളില്‍; ഉടനടി ഇടപെട്ട് ഇന്ത്യ, വധശിക്ഷ നീട്ടിവച്ച് അബൂദബി

uae
  •  11 days ago
No Image

'ലഗേജിനെന്താ ഇത്ര ഭാരം?..ബോംബ്'  വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ 'തമാശ' മറുപടിയില്‍ കുരുങ്ങി യുവാവ്, അറസ്റ്റില്‍, യാത്രയും മുടങ്ങി

Kerala
  •  11 days ago
No Image

അധ്യാപികയുടെ ആത്മഹത്യ: 'മാനേജ്മെന്റ് ആവശ്യമായ നടപടി സ്വീകരിച്ചാലാണ് സർക്കാറിന് സ്ഥിര നിയമനം നൽകാനാവുക' താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ വാദങ്ങൾ തള്ളി പിതാവ് 

Kerala
  •  11 days ago
No Image

നാവിക രഹസ്യങ്ങള്‍ പാക് ചാരസംഘടനയ്ക്ക് ഒറ്റിയ കേസ്; മലയാളിയടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍

Kerala
  •  11 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് അധികാരമേല്‍ക്കും

National
  •  11 days ago