HOME
DETAILS

ഇൻസ്റ്റ​ഗ്രാം വഴി 6 ലക്ഷം രൂപ നഷ്ടമായി; പരാതി നൽകി യുവതി 

  
Shaheer
February 19 2025 | 14:02 PM

6 lakh rupees lost through Instagram The woman filed a complaint

ബെം​ഗളൂരു : വിവാഹം നടക്കാൻ പ്രത്യേക പൂജകൾ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് സമൂഹ മാധ്യമമായ ഇൻസ്റ്റ​ഗ്രാം വഴിയുള്ള വ്യാജ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് ആറു ലക്ഷം രൂപ. ബെം​ഗളൂരുവിലെ  സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന യുവതി പല തവണകളായാണ് തുക കൈമാറിയത്. പരാതി സ്വീകരിച്ച് ഇലക്ട്രോണിക്  സിറ്റി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുമായി  ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് പൊലിസ് പറയുന്നതിങ്ങനെ, കഴിഞ്ഞ ജനുവരി 5 ന് തട്ടിപ്പിനിരയായ യുവതി അഘോരി ബാബയുടെ ചിത്രമുള്ള "SPlno1indianastrologer" എന്ന ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിലേക്ക് ഭാവി ജീവിതത്തെക്കുറിച്ച് അറിയുന്നതിനുവേണ്ടി മെസേജ് അയച്ചു. വിജയ് കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ യുവതിയുടെത് പ്രണയ വിവാഹമായിരിക്കുമെന്നും ജാതകത്തിൽ ചില ജ്യോതിഷ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിക്കുകയും പ്രത്യേക പൂജകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാ​ഗ്ദാനം നൽകുകയും ചെയ്തു.  തുടർന്ന് 1820 രൂപ പെയ്മെന്റ് നൽകാൻ ആവശ്യപ്പെടുകയും എന്നാൽ ആവശ്യപ്പെട്ട തുക വളരെ ചെറുതാണെന്ന് തോന്നിയ യുവതി യാതൊരു മടിയും കൂടാതെ സമ്മതിക്കുകയും ചെയ്തു. ആവശ്യപ്രകാരം പറഞ്ഞ തുക ഡിജിറ്റൽ പെയ്മെന്റ് ആപ്പ് വഴി നൽകുകയും,  എന്നാൽ ക്ഷേമത്തിനും ഭാവി ദാമ്പത്യ ജീവിതത്തിനും കൂടുതൽ പൂജകൾ ആവശ്യമാണെന്ന് പറയുകയും ചെയ്തു. ഓരോ തവണ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. താൻ വഞ്ചിതയായി എന്ന് യുവതിക്ക് തോന്നിയപ്പോഴേക്കും ഏകദേശം 6 ലക്ഷം രൂപ യുവതി ഇതിനോടകം നൽകിയിരുന്നു .

പണം തിരികെ ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു. വിജയ് കുമാർ 13,000 രൂപ തിരികെ നൽകുകയും ബാക്കി തുക വീണ്ടും ചോദിച്ചാൽ ഒരു പക്ഷെ ആത്മഹത്യ ചെയ്യുമെന്നും ആത്മഹത്യാകുറിപ്പിൽ പേര് എഴുതുമെന്നും മുന്നറിയിപ്പ് നൽകി. തുടർന്ന് അഭിഭാഷകനാണെന്ന് അവകാശപ്പെടുന്ന പ്രശാന്ത് എന്ന വ്യക്തി പണം തിരികെ നൽകാനുള്ള യുവതിയുടെ സമ്മർദം കാരണം വിജയ് കുമാർ ആത്മഹത്യയുടെ വക്കിലാണെന്നും യുവതിയെ അറിയിച്ചു. ഇത് മാനസിക സംഘർഷത്തിനിടയാക്കി. പിന്നീട് തട്ടിപ്പിന് ഇരയായതായി ബോധ്യപ്പെട്ട യുവതി പരാതി നൽകുകയാണുണ്ടായത്. ഇലക്ട്രോണിക് സിറ്റി പൊലിസ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും വഞ്ചനയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 318 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .

അപരിചിതൻ നിങ്ങളിൽ നിന്ന് വലിയൊരു തുക വാങ്ങി ഭാവി നന്നാക്കി തരാമെന്ന് ആവശ്യപ്പെട്ടാൽ അത് ഒരു തട്ടിപ്പാകാമെന്ന് ഓർക്കണമെന്ന് പൊലിസ് മുന്നറിയിപ്പ് നല്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  6 days ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  6 days ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  6 days ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  6 days ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  6 days ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  6 days ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  6 days ago
No Image

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

Kerala
  •  6 days ago
No Image

വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം

Kerala
  •  6 days ago
No Image

ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്

Kerala
  •  6 days ago