നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ അന്‍സബ് ബ്രാഞ്ച് ഉദ്ഘാടനം നാളെ
മസ്‌കത്ത്: നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഒമാനിലെ പതിനേഴാമത്തെയും ആഗോള തലത്തില്‍ 135-ാമത്തെയും ഔട്ട്‌ലെറ്റ് മസ്‌കത്തിലെ അല്‍ അന്‍സബില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ മജ്‌ലിസ് ശൂറ സെക്രട്ടറി ജനറല്‍ ശൈഖ് അഹമദ് ബിന്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ നദബി ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചക്ക് 12 മണിക്ക് പൊതുജനങ്ങള്‍ക്കായി സ്റ്റോര്‍ തുറന്നു നല്‍കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന പുതിയ സ്റ്റോറില്‍ ഫ്രഷ് ഗ്രോസറി മുതല്‍ ഇലക്ട്രോണിക്‌സ്, ലൈഫ് സ്റ്റൈല്‍ കളക്ഷനുകള്‍ വരെയുള്ള ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അതുല്യമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന നിലയിലാണ് സ്റ്റോര്‍ ഒരുക്കിയിരിക്കുന്നതെന്നും വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും മാനേജ്‌മെന്റ് അറിയിച്ചു. നെസ്റ്റോ ഗ്രൂപ്പ് കൊമേഴ്ഷ്യല്‍ ഹെഡ് മുസാവിര്‍ മുസ്തഫ, കണ്‍ട്രി ഹെഡ് ഷഹല്‍ ഷുകത്ത്, ഫിനാന്‍സ് മാനേജര്‍മാരായ കരീം, സമീര്‍, റീജിയനല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഷാജി, എഫ് എം സി ജി ബയിംഗ് ഹെഡ് നൗഷാദ്, എച്ച് ആര്‍ ഡയരക്ടര്‍ ഹമീദ് ഖല്‍ഫാന്‍ അബ്ദുല്ല അല്‍ വഹൈബി, ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് ഹരീബ് അമുര്‍ അല്‍ മസ്‌കരി, എച്ച് ആര്‍ മാനേജര്‍ സയ്യിദ് അല്‍ ബറാ അല്‍ ബുസൈദി എന്നിവര്‍ പങ്കെടുത്തു.അല്‍ അന്‍സബിന് പുതിയ ഷോപ്പിംഗ് അനുഭവം നല്‍കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഗ്രൂപ്പ് കൊമേഴ്ഷ്യല്‍ ഹെഡ് മുസാവിര്‍ മുസ്തഫ പറഞ്ഞു. ഗുണനിലവാരത്തിനും ഉപഭോക്തൃ സംതൃപ്തിക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ സ്റ്റോര്‍. ഒമാനിലും ആഗോള തലത്തിലും നെസ്‌റ്റോ ഗ്രൂപ്പിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും മുസാവിര്‍ മുസ്തഫ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."