HOME
DETAILS

അദാനിക്കെതിരെ അമേരിക്ക; കൈക്കൂലി ആരോപണത്തിൽ അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി

  
February 19 2025 | 16:02 PM

US seeks Indias help in investigation into Adani bribery allegations

ഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിലെ 265 മില്യൺ ഡോളർ കൈക്കൂലി ആരോപണത്തിൽ അന്വേഷണത്തിനായി ഇന്ത്യയുടെ സഹായം തേടി  യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ. അന്വേഷണത്തിനുള്ള സഹായം സംബന്ധിച്ച് കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന് കത്തെഴുതിയതായി യുഎസ് റെഗുലേറ്റർ ന്യൂയോർക്ക് കോടതിയെ അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് പുറത്തു വിട്ടു.വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞയാഴ്ച യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി അന്വേഷണത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. വൈറ്റ് ഹൗസിൽ ഒരു മാധ്യമപ്രവർത്തകനോട് പ്രതികരിച്ച പ്രധാനമന്ത്രി, രണ്ട് ലോക നേതാക്കൾ കണ്ടുമുട്ടുമ്പോൾ, അത്തരം വ്യക്തിഗത വിഷയങ്ങൾ ചർച്ച ചെയ്യാറില്ലെന്നാണ് പറഞ്ഞത്.

ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്‌സിപിഎ) നടപ്പാക്കുന്നത് നിർത്തിവെക്കാൻ യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) നിർദ്ദേശിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടാവുന്നത്. കൈക്കൂലി കേസിൽ അദാനി, അനന്തരവൻ സാഗർ അദാനി, ആറ് സഹായികൾ എന്നിവർക്കെതിരെ ചുമത്തിയത് ഇതേ നിയമപ്രകാരമാണ്.

250 മില്യൺ ഡോളറിലധികം ഊർജ കരാറുകൾ ലഭിക്കുന്നതിനായി പ്രതികൾ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാ​ഗ്ദാനം ചെയ്തതായാണ് ആരോപണം. അമേരിക്കൻ നിക്ഷേപകർ സാമ്പത്തിക സഹായം നൽകുന്ന പദ്ധതികളുടെ കരാർ ലഭിക്കുന്നതിനാണ് കൈക്കൂലി വാ​ഗ്ദാനം ചെയ്തത്. എന്നാൽ ആരോപണം അദാനി നിഷേദിച്ചിരുന്നു. വിദേശത്ത് അഴിമതി പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് യുഎസ് സ്ഥാപനങ്ങഴെ തടയുന്നതിന് 1977-ലാണ് FCPA പാസാക്കിയത്. യുഎസിനുള്ളിൽ കൈക്കൂലിയിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ കമ്പനികളെയും വ്യക്തികളെയും ഉൾപ്പെടുത്തുന്നതിനായി 1998-ൽ നിയമം ഭേദഗതി വരുത്തിയിരുന്നു. കൈക്കൂലി നൽകുന്നതിന് മാത്രമല്ല, കൈക്കൂലി വാഗ്ദാനം ചെയ്യുന്നതും അമേരിക്കയിൽ കുറ്റകരമാണ്.  

അമേരിക്കയിൽ എഫ്‌സിപിഎ നടപ്പാക്കൽ താൽക്കാലികമായി നിർത്തിയതിനെത്തുടർന്ന്, അടുത്ത ആറ് മാസത്തിനുള്ളിൽ അറ്റോർണി ജനറൽ മാർഗനിർദ്ദേശങ്ങളും നയങ്ങളും അവലോകനം ചെയ്യും. ഈ സമയത്ത് മുൻകാല കേസുകളിൽ നടപടികൾ ആവശ്യമാണോ എന്ന് നീതിന്യായ വകുപ്പ് തീരുമാനിക്കുന്നതായിരിക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  18 hours ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  18 hours ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  19 hours ago
No Image

സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ​ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  19 hours ago
No Image

ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  19 hours ago
No Image

അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്

uae
  •  19 hours ago
No Image

ഓപറേഷന്‍ സിന്ദൂര്‍:  ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു

National
  •  20 hours ago
No Image

രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്

Cricket
  •  20 hours ago
No Image

ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും

uae
  •  20 hours ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു

Kerala
  •  20 hours ago