HOME
DETAILS

മൂന്നാര്‍ ബസ് അപകടം; ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, മരണം മൂന്നായി

  
Web Desk
February 19 2025 | 13:02 PM

Munnar bus accident One more seriously injured student died taking the death toll to three

ഇടുക്കി: മൂന്നാര്‍ എക്കോ പോയിന്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി. ഗുരുതരമായി പരുക്കേറ്റ സുതന്‍ (19) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന വഴിയായിരുന്നു വിദ്യാര്‍ഥിയുടെ മരണം.

നാഗര്‍കോവില്‍ സ്‌ക്കോട്ട് ക്രിസ്ത്യന്‍ കോളജിലെ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ആദിക (19), വേണിക (19) എന്നീ വിദ്യാര്‍ഥികളുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ സ്‌ക്കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും വിനോദയാത്രക്ക് എത്തിയ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കേരള രജിസ്‌ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 45 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം.

കുണ്ടള ഡാം സന്ദര്‍ശിയ്ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റ് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്

Cricket
  •  2 days ago
No Image

'ഉമ്മ എന്നോട് ക്ഷമിക്കണം..ഇതും പറഞ്ഞ് അവൻ എന്റെ കഴുത്ത് ഞെരിച്ചു' ഒടുവിൽ അഫാനെതിരെ മാതാവിന്റെ മൊഴി

Kerala
  •  2 days ago
No Image

ആകാശം താണ്ടിയെത്തിയ മകളെ കാണാൻ കാത്തിരിപ്പുണ്ട് ഇങ്ങ് ​ഗുജറാത്തിലും ബന്ധുക്കൾ

National
  •  2 days ago
No Image

വേനൽ മഴ കനക്കും; അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത

Kerala
  •  2 days ago
No Image

ഇന്നും കൂടി, ഒരു കുഞ്ഞു മോതിരം വാങ്ങാന്‍ വേണം ആയിരങ്ങള്‍; എന്നാല്‍ വില കുറഞ്ഞും കിട്ടും സ്വര്‍ണം

Business
  •  2 days ago
No Image

യുഎഇയിൽ ജോലി അന്വേഷിക്കുന്നവരാണോ? വിവധ തരം വർക്ക് പെർമിറ്റുകളെക്കുറിച്ചറിയാം

uae
  •  2 days ago
No Image

ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെ ; മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വെളിപെടുത്തൽ

Kerala
  •  2 days ago
No Image

ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ഏപ്രിൽ 18 വരെ മാത്രം; നിർദേശവുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

സാങ്കേതിക തകരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും? 

International
  •  2 days ago
No Image

സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago