കണ്ണൂര്‍ സിറ്റി ചീഞ്ഞുനാറുന്നു: രോഗവാഹിനിയായി മാലിന്യചാലുകള്‍
കണ്ണൂര്‍: അസുഖം പിടിപെടാന്‍ അധികനേരം വേണമെന്നില്ല. പരിസരം ശുചിയല്ലെങ്കില്‍ ഏത് അസുഖവും എളുപ്പത്തില്‍ വരും.
ഇങ്ങനെ അധികാരികളുടെ അവഗണനയില്‍ ഭീഷണിയിലായിരിക്കുകയാണു കണ്ണൂര്‍സിറ്റി പഴയ യതീംഖാന പ്രദേശവാസികള്‍.തായത്തെരു- കണ്ണൂര്‍ സിറ്റി റോഡ് വികസനം തകൃതിയായി പൂര്‍ത്തീകരിച്ചെങ്കിലും ഓവുചാലുകളുടെ പണി ബാക്കിയായി.
റോഡിന്റെ ഇരുവശത്തും ഓവുചാലുകള്‍ പണിപൂര്‍ത്തിയാകാതെ നിര്‍ത്തിവച്ചതിനാല്‍ മാലിന്യങ്ങള്‍ റോഡിലൂടെ ഒഴുകുകയാണ്. കാലവര്‍ഷം കനത്തതോടെ പ്രദേശത്തെ റോഡ് ഓവുചാലില്ലാത്തതിനാല്‍ വെള്ളത്തിലാകുന്നു. ഒപ്പം ദുര്‍ഗന്ധവും.
ഓടകള്‍ വൃത്തിയാക്കാത്തതും മണ്ണും മറ്റു മലിനവസ്തുക്കളും നിറഞ്ഞതും പ്രദേശവാസികള്‍ ഭീതിയോടെയാണു കാണുന്നത്. കാലവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ റോഡരികില്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്.
പ്രദേശത്ത് അഞ്ചു സ്‌കൂളുകളും മദ്‌റസയുമുണ്ട്. ഇവിടങ്ങളില്‍ നിരവധി വിദ്യാര്‍ഥികളാണു ദിവസവും വന്നുപോകുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലായിട്ടു പോലും അധികൃതരുടെ അനാസ്ഥ കാരണം വലിയ വിലകെടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഓവുചാല്‍ ശുചീകരിക്കാന്‍ മേയര്‍ക്കു നേരിട്ടു പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.
തായത്തെരു-കണ്ണൂര്‍ സിറ്റി റോഡിലെ ഓവുചാല്‍ ശുചീകരണം കോര്‍പ്പറേഷന്‍ 'അമൃതം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി 2,60,000 രൂപ പാസായിട്ടിണ്ടുന്നെന്നും കൗണ്‍സിലര്‍ സി. സമീര്‍ പറഞ്ഞു.
അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കുടുംബസമേതം പ്രതിഷേധങ്ങള്‍ക്കിറങ്ങുമെന്നു പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."