HOME
DETAILS
MAL
ജെല്ലിമിഠായി വിപണനം തുടരുന്നു
backup
April 18 2017 | 20:04 PM
മാള: ജെല്ലി മിഠായി കഴിച്ച് നാലുവയസുകാരന് മരിച്ച സംഭവത്തിനു ശേഷവും മാളയില്‍ ജെല്ലിമിഠായി വിപണനം തുടരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി വില്പന തടയാത്തതാണ് വിനയാവുന്നത്. ചെറുകിട കച്ചവടക്കാര്‍ തുടങ്ങി വന്‍കിട ഷോപ്പുകളില്പ്പോലും വില്‍പ്പന നിര്‍ബാധം തുടരുകയാണ്. ഇത്തരം മിഠായികള്‍ നിരോധിച്ചതായ വിവരം വ്യാപാരികള്‍ക്ക് ലഭ്യമായിട്ടില്ല. അതേ സമയം മിഠായി കഴിച്ചല്ല മരണമെന്ന പ്രചാരണവും വ്യാപകമായിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടി കപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന് യൂസഫലി (നാല്) ആണ് മരിച്ചത്. മിഠായി കഴിച്ച മാതാവ് സുഹറാബിയും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."