അഭിമുഖങ്ങള്‍ ജൂലൈ ഒന്നു മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് പി.എസ്.സി.
ഗുണനിലാവാരമില്ലാത്ത ഒ.എം.ആര്‍ ഷീറ്റുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒമ്പതിനായിരത്തോളം ഉത്തരക്കടലാസുകള്‍ മെഷീനിലൂടെ മൂല്യനിര്‍ണം നടത്താന്‍ പി.എസ്.സിക്ക് കഴിഞ്ഞില്ല. ഈ ഷീറ്റുകളാണ് പി.എസ്.സി ആസ്ഥാനത്തെ വിവിധ സെക്ഷനുകളില്‍ നിന്നുള്ള 21 ജീവനക്കാരെ ഉപയോഗിച്ച് പരിശോധിക്കാന്‍ ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിട്ടത്.
അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പുറത്തായത് ഗൗരവത്തോടെ കാണണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം സെക്രട്ടിയോട് നിര്‍ദേശിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ പി.എസ്.സി പരീക്ഷകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. അടുത്തമാസം ഒന്നാം തിയതി മുതല്‍ അഭിമുഖങ്ങള്‍ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പിന് കിഴീല്‍ വരുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളായ ഡയറ്റില്‍ അധ്യാപക നിയമനത്തിനുള്ള വിശേഷാല്‍ ചട്ടവും കമ്മിഷന്‍ അംഗീകരിച്ചു. ഭാരതീയ ചികിത്സാ വകുപ്പില്‍ (തസ്തികമാറ്റം മുഖേന) മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് അഭിമുഖം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."