HOME
DETAILS

സ്‌കൂള്‍ അധികൃതര്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന്; വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

  
backup
June 10 2020 | 03:06 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d

 

ആലപ്പുഴ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ പരീക്ഷയില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് പെണ്‍കുട്ടി പൊലിസിന് മൊഴി നല്‍കി.
ആലപ്പുഴ പൂന്തോപ്പ് സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയും മണ്ണഞ്ചേരി സ്വദേശിനിയുമായ പെണ്‍കുട്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥിനി.
പെണ്‍കുട്ടി പൊലിസിന് നല്‍കിയ മൊഴി ഇങ്ങനെ: തന്റെ പ്ലസ് വണ്‍ ഫലം വന്നപ്പോള്‍ കുറച്ചുവിഷയങ്ങള്‍ക്ക് തോറ്റെന്നും വീണ്ടും പരീക്ഷയെഴുതണമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അതനുസരിച്ച് പരീക്ഷ എഴുതി. അതിലും പരാജയപ്പെട്ടെന്ന് അറിയിച്ചു. ഉത്തരക്കടലാസ് കാണണമെന്ന് പറഞ്ഞപ്പോള്‍ കെമിസ്ട്രിയുടേത് മാത്രം കാണിച്ചു. ഈ വിഷയത്തില്‍ തോറ്റെന്നായിരുന്നു ആദ്യം അറിയിച്ചത്. താനും കൂട്ടുകാരിയും ഒന്നുരണ്ടു വിഷയങ്ങളില്‍ തോറ്റിരുന്നു. സ്‌കൂളുകാര്‍ പറഞ്ഞതനുസരിച്ച് മൂന്നാമതും പരീക്ഷയെഴുതി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയപ്പോഴാണ് അവസരം തന്നത്. അതിലും ഞങ്ങളെ തോല്‍പ്പിച്ചു. ഉത്തരക്കടലാസ് കാണിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകുന്നില്ല. ടി.സി. വാങ്ങിപോകണമെന്ന് രണ്ട് അധ്യാപികമാര്‍ പറഞ്ഞു. സി.ബി.എസ്.ഇ. സിലിബസായതിനാല്‍ വേറെ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനാവില്ല. പുതിയ പ്രിന്‍സിപ്പലിനോട് അമ്മ പരാതിപ്പെട്ടപ്പോള്‍ നാലാമതും പരീക്ഷ എഴുതാന്‍ ആവശ്യപ്പെട്ടുവെന്നാണ് മൊഴി.
ബാലവകാശ കമ്മിഷന്‍, കലക്ടര്‍, വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി, ജില്ലാ പൊലിസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നാളിതുവരെ ഒരുനടപടിയുമുണ്ടായില്ല. താന്‍ വളരെ മാനസിക സമ്മര്‍ദ്ദത്തിലാണ്. അതിനാലാണ് ഗുളിക കഴിച്ചതെന്നുമാണ് കുട്ടിയുടെ മൊഴി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  16 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  16 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  17 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  17 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  17 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  18 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  18 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  18 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  18 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  19 hours ago