കളിച്ചത് സ്വിസ്, ഗോളടിച്ചത് സ്വീഡന്‍
സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: മൈതാനത്ത് ഇന്ന് ബോളിന്മേലുള്ള നിയന്ത്രണത്തിലും കളിമികവിലും മുന്നിട്ടുനിന്നത് സ്വിറ്റ്‌സര്‍ലാന്‍ഡ്. എന്നാല്‍, കളിച്ചതു കൊണ്ടു മാത്രം കാര്യമില്ലല്ലോ.. വിജയിക്കണമെങ്കില്‍ ഗോളടിക്കണം. അതടിക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് മറന്നു. അല്ലെങ്കില്‍ കഴിഞ്ഞില്ല.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 66ാം മിനുറ്റിലാണ് സ്വീഡന്റെ വിജയഗോള്‍ പിറന്നത്. സ്വിസ് ഗോള്‍ മുഖത്തിനു തൊട്ടരികില്‍ നിന്ന് മുന്നേറ്റ താരം ഒല ടൊയിവോനന്‍ നല്‍കിയ പാസ് പെനാല്‍റ്റി ബോക്‌സിനു മുമ്പില്‍ നിന്ന് സ്വിസ് താരത്തെ മറികടന്ന് സ്വിസ് പോസ്റ്റിന്റെ കോര്‍ണറിലേക്ക് ഫോര്‍സ്‌ബെര്‍ഗിന്റെ ഒരു ഷോട്ട്. സ്വിസ് വല കുലുങ്ങി. സ്‌കോര്‍: 1-0
വിജയത്തോടെ സ്വീഡന്‍ ക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ്. കൊളംബിയയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളായിരിക്കും ക്വാര്‍ട്ടറില്‍ സ്വീഡന്റെ എതിരാളി.
66' ഗോാള്‍.. കാത്തിരിപ്പിനൊടുവില്‍ സ്വീഡന് വേണ്ടി ഫോര്‍സ്‌ബെര്‍ഗ് ഗോള്‍ നേടി..
Of course the first score in this #SWESUI borefest is an own goal. At least Forsberg made something happen for #SWE. The most interesting thing about this #WorldCup match so far is the #McDelivery banner. What if you just want a McFlurry? pic.twitter.com/aHVRNToG6p
— Jagdip Dhillon (@JagdipDhillonRE) July 3, 2018
45' ബോളിന്മേലുള്ള നിയന്ത്രണത്തിലും കളത്തിലും സ്വിറ്റ്‌സര്‍ലാന്‍ഡിന് ആധിപത്യം. പക്ഷേ, ആധിപത്യം ഗോളാക്കാന്‍ കഴിയുന്നില്ല. മത്സരം ആദ്യ പകുതിക്ക് പിരിഞ്ഞു. ഗോള്‍രഹിതം സ്‌കോര്‍: 1-0
30' മത്സരം 30 മിനുറ്റ് പിന്നിടുമ്പോള്‍ മൈതാനത്ത് സ്വിറ്റ്‌സര്‍ലാന്‍ഡിന് ആധിപത്യം. പക്ഷേ, ഗോളുകള്‍ നേടാന്‍ കഴിയുന്നില്ല. അവസരങ്ങള്‍ പാഴാക്കി സ്വീഡന്‍
10' സ്വീഡന്‍ 4-4-2 ശൈലിയിലാണ് മത്സരത്തിനിറങ്ങുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡ് ആവട്ടെ 4-2-3-1 ശൈലിയിലും. ഇരു ടീമുകളും ഗോള്‍ നേടിയിട്ടില്ല.
?#SWESUI // #WorldCup pic.twitter.com/tjzsix2OLQ
— FIFA World Cup ? (@FIFAWorldCup) July 3, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."