HOME
DETAILS
MAL
ജോയിന്റ് കൗണ്‍സില്‍ എസ്.ബി.ഐയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
backup
April 18 2017 | 20:04 PM
കോതമംഗലം: അന്യായമായ സര്‍വ്വീസ് ചാര്‍ജ്ജ് ചുമത്തിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോതമംഗലം ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളത്തിനായി ആശ്രയിക്കുന്നത് ബാങ്കുകളെയും എ.ടി.എംകളെയുമാണ്.ബാങ്കിടപാടുകള്‍ക്കും എ.ടി.എം. ഇടപാടുകള്‍ക്കും പിഴ ചുമത്തിയ നടപടിയും ,മിനിമം ബാലന്‍സ് നിബന്ധനയും സംഘടിത അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന ജീവനക്കാരെയും, തൊഴിലാളികളെയും ഒരു പോലെ ബാധിക്കുന്നതായതിനാല്‍ ഈ നടപടി പിന്‍വലിക്കണമെന്ന് മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഇ.കെ.ശിവന് ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ജിന്‍സ്.വി.കെ .അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."