വിമുക്തി; കൂവപ്പടി ബ്ലോക്ക് തല ഉദ്ഘാടനം നടത്തി
പെരുമ്പാവൂര്‍: മദ്യം - മയക്കുമരുന്ന് എന്നിവയുടെ ദൂശ്യവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റേയും കേരള എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിമുക്തിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലാക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എ.കെ നാരായണന്‍കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സമ്മേളനത്തില്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ റാലി കുറുപ്പംപടി പള്ളി മൈതാനത്ത് നിന്നും ആരംഭിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു വര്‍ഗ്ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍ ഉതുപ്പ്, സെക്രട്ടറി എം.എം പാത്തുമ്മ, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോര്‍ജ്ജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മനോജ് മൂത്തേടന്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിസിലി ഇയ്യോബ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."