പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നഗരസഭാ കൗണ്‍സിലര്‍ രാജിവച്ചു
മഞ്ചേരി: നഗരസഭയിലെ 12 ാം വാര്‍ഡ് കൗണ്‍സിലര്‍ രാജിവെച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് മംഗലശ്ശേരി വാര്‍ഡിലെ കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന് നഗരസഭാ ഓഫീസിലെത്തി സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. യു.ഡി.എഫ് പ്രതിനിധിയായി നാനൂറിലധികം വോട്ടുകള്‍ക്കാണ് കുട്ടന് വിജയിച്ചിരുന്നത്.
കൗണ്‍സിലര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. കുട്ടനെതിരെ ആരോപണമുയര്‍ന്നതോടെ മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കിയിരുന്നു. നേതൃത്വം കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രാജി വെക്കാന്‍ കുട്ടന് തയ്യാറായിരുന്നില്ല.
ഇന്നലെ രാവിലെ നഗരസഭാ ഓഫീസിലെത്തിയ കുട്ടന് സെക്രട്ടറിക്ക് രാജി എഴുതി നല്കി മടങ്ങിപ്പോയി.
മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു രാജിക്കത്ത്. ഇത് സ്വീകരിക്കാനാവില്ലെന്ന് സെക്രട്ടറി ഇദ്ദേഹത്തെ അറിയിച്ചു. വൈകീട്ട് വീണ്ടും നഗരസഭയിലെത്തിയാണ് കുട്ടന് രാജിക്കത്ത് നല്‍കിയത്. കൗണ്‍സിലറുടെ രാജി സ്വീകരിച്ചതായി നഗരസഭാ സെക്രട്ടറി പി.സതീഷ് കുമാര്‍ പറഞ്ഞു.
പീഡനക്കേസില്‍ അറസ്റ്റിലായ കുട്ടന് മൂന്ന് മാസത്തോളം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം പലതവണ കൗണ്‍സില്‍ യോഗത്തിലും പങ്കെടുത്തു. ഇത് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നഗരസഭ ഭരണസമിതിയുടെ കാലാവധി കഴിയാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി
Kerala
• 2 months agoകണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം
Kerala
• 2 months agoതാമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും
Kerala
• 2 months ago'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന് പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത് എക്സ്
International
• 2 months agoതേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
Kerala
• 2 months agoകെ.എസ്.ആര്.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു
Kerala
• 2 months agoപൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും
Kerala
• 2 months agoഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്, ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര് ഖത്തറില്‍
International
• 2 months agoപ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും
Weather
• 2 months agoപ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍
Kerala
• 2 months agoഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി
National
• 2 months agoഅവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്
uae
• 2 months agoകറന്റ് അഫയേഴ്സ്-27-10-2024
PSC/UPSC
• 2 months agoരണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്
Cricket
• 2 months agoദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം
uae
• 2 months agoകത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും
Kerala
• 2 months agoതൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്റെ പരാതിയിൽ കേസെടുത്ത് പൊലിസ്
Kerala
• 2 months agoകോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
Kerala
• 2 months agoറീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു
ഒമാനിലെ ഖാസെനിൽ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രമടക്കം നിരവധി പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് എം.എ യൂസഫലി