HOME
DETAILS
MAL
ആബേല്‍ 2256: ഐ.എസ്.ആര്.ഒ പുതിയ ഗ്യാലക്സി കണ്ടെത്തി
backup
July 03 2018 | 19:07 PM
ചെന്നൈ: ഭൂമിയില്‍നിന്ന് 80 കോടി പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഗ്യാലക്സി ക്ളസ്റ്ററിനെ ഐ.എസ്.ആര്.ഒ കണ്ടെത്തി. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആസ്ട്രോസ്റ്റാറ്റാണ് ഗ്യാലക്സിയുടെ ചിത്രം പകര്‍ത്തിയത്. ആബേല്‍ 2256 എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ഗ്യാലക്സി മൂന്ന് വ്യത്യസ്ത ഗ്യാലക്സികളുടെ കൂട്ടമാണ്. ഭാവിയില്‍ ഇവ ഓരോന്നും വ്യത്യസ്ത ഗ്യാലക്സികളായി രൂപാന്തരം പ്രാപിച്ചേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മൂന്ന് ഗ്യാലക്സി ക്ളസ്റ്ററുകളിലായി 500 ഗ്യാലക്സികളാണുള്ളത്. പ്രപഞ്ചത്തില്‍ ഇപ്പോള്‍ നിലവിലെ നമ്മുടെ ഗ്യാലക്സിയെക്കാള്‍ നൂറ് മടങ്ങ് വലുതും 1,500 മടങ്ങ് ഭാരമേറിയതുമാണിതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്യാലക്സികളെ ആറെണ്ണത്തെ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്കോപ്പിന്റെ സഹായത്തോടെ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."