HOME
DETAILS

പാര്‍ട്ടി വിലക്കിയിട്ടും വടകരയില്‍ 'കണ്ണൂരിന്‍ താരകം'

  
backup
March 28, 2019 | 12:48 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81

കോഴിക്കോട്: പാര്‍ട്ടി വിലക്കിയ 'കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊാന്‍കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ, പി. ജയരാജന്‍ ധീരസഖാവ്...' എന്ന പാട്ടാണ് വടകരയില്‍ പി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന പൊതുയോഗത്തിനു മുന്‍പു പോലും ഉയരുന്നത് ഈ 'വിപ്ലവ'ഗാനമാണ്.
വ്യക്തിപൂജ ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടി വിലക്കിയ ഈ ഗാനം തെരഞ്ഞെുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമോയെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. എന്നാല്‍ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി ഇത്തരം ഗാനങ്ങള്‍ ഉപയോഗിക്കാമെന്നാണ് ജയരാജന്‍ അനുകൂലികളുടെ മറുപടി.
എന്തായാലും വ്യക്തിപൂജ ആരോപണത്തെ തുടര്‍ന്ന് വിവാദമാകുകയും പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്ത ഈ ഗാനം ഇപ്പോള്‍ പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും വടകരയിലെത്തിയാല്‍ ആവോളം ആസ്വദിക്കാം.
കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലത്താണ് ജയരാജന് ഈ പാട്ട് വിനയായത്. ജയരാജനെ പ്രകീര്‍ത്തിക്കുന്ന പാട്ട് ഇറക്കിയെന്നറിഞ്ഞിട്ടും ഇതു തടയാന്‍ ജയരാജന്‍ ശ്രമിച്ചില്ലെന്നായിരുന്നു പാര്‍ട്ടി വേദിയിലെ വിമര്‍ശനം. കണ്ണൂരിലെ പുറച്ചേരി ഗ്രാമീണ വായനശാലയായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയ ആല്‍ബം ഇറക്കിയത്. വ്യക്തിപൂജ വിലക്കിയ സി.പി.എമ്മില്‍ ജയരാജനെ പ്രകീര്‍ത്തിച്ചു പാടുന്നതായിരുന്നു ഗാനം.
ഗാനം വിവാദമായതോടെ ജയരാജനെ പാര്‍ട്ടി ശാസിച്ചു. എന്നാല്‍ ജയരാജന്‍ സ്ഥാനാര്‍ഥിയായതോടെ വടകരയിലെ പാര്‍ട്ടി പ്രചാരണ വേദികളില്‍ 'കണ്ണൂരിന്‍ താരകം' പതിവായി. എന്തായാലും പാര്‍ട്ടി സംസ്ഥാന സമിതിയില്‍ പാട്ടിനെ വിമര്‍ശിച്ച നേതാക്കള്‍ ഇപ്പോള്‍ പാട്ടിനൊത്ത് താളമിടുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  14 days ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  14 days ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  14 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  14 days ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  14 days ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  14 days ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  14 days ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  14 days ago
No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  14 days ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  14 days ago