HOME
DETAILS
MAL
കൊളംബസിന്റെ പ്രതിമ തടാകത്തിലെറിഞ്ഞ് പ്രതിഷേധക്കാര്‍
backup
June 11 2020 | 02:06 AM
റിച്ച്മൗണ്ട്(വെര്‍ജീനിയ): വര്‍ണവിവേചനത്തിനെതിരായ പോരാട്ടം യു.എസില്‍ തുടരുകയാണ്. കോളനിവാഴ്ചയുടെ പ്രതിരൂപമായ പ്രതിമകളെയും പ്രക്ഷോഭകര്‍ വെറുതെവിടുന്നില്ല.
അടുത്തിടെ ഇംഗ്ലണ്ടില്‍ 17ാം നൂറ്റാണ്ടിലെ അടിമക്കച്ചവടക്കാരന്റെ പ്രതിമ ആറ്റിലെറിഞ്ഞിരുന്നു.
ഇപ്പോഴിതാ വെര്‍ജീനിയ തലസ്ഥാനമായ റിച്ച്മൗണ്ടില്‍ യൂറോപ്പിന് അമേരിക്കയിലേക്ക് കോളനിവല്‍ക്കരണത്തിന് പാത വെട്ടിയ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമ കായലിലെറിഞ്ഞിരിക്കുന്നു.
കറുത്തവര്‍ഗക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമാധാനപൂര്‍ണമായി രാത്രി 9ന് നടന്ന പ്രകടനത്തിനൊടുവിലാണ് ബൈര്‍ഡ് പാര്‍ക്കിലെ പ്രതിമ തകര്‍ത്തത്. പ്രതിമ ഇളക്കി വീഴ്ത്തിയശേഷം അതില്‍ പെയിന്റ് അടിച്ച് കത്തിക്കുകയായിരുന്നു.
തുടര്‍ന്നാണ് കയറില്‍ കെട്ടി വലിച്ചുകൊണ്ടുപോയി കായലില്‍ തള്ളിയത്.
പ്രതിമ സ്ഥാപിച്ചിരുന്നിടത്ത് കൊളംബസ് വംശഹത്യയെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് എഴുതിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."