HOME
DETAILS

തെരഞ്ഞെടുപ്പ് ചര്‍ച്ചയുമായി മറുനാട്ടുകാരും

  
backup
March 28, 2019 | 2:11 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81

കണ്ണൂര്‍: രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടില്‍ അമരുമ്പോള്‍ വ്യാപാരത്തിനിടയിലെ ചെറിയ ഇടവേളകള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാല്‍ സജീവമാക്കുകയാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നു കരകൗശല മേളയിലെത്തിയവര്‍.
മോദി സര്‍ക്കാരിന്റെ കാലം കഴിഞ്ഞാല്‍ മാത്രമേ ജനങ്ങള്‍ക്കു നല്ലകാലം വരൂവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലയെന്ന നിലപാടിലാണു കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ ആരംഭിച്ച കരകൗശല മേളയിലെ കച്ചവടക്കാരനായ രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ഗുഫ്രാന്‍.  കേരളത്തിലെ സര്‍ക്കാരുകളും മോദി സര്‍ക്കാരും തമ്മിലുള്ള താരതമ്യമാണ് ഇവരുടെ ചര്‍ച്ചകളിലേറെയും. യോഗി ആദിത്യനാഥ്, അമിത് ഷാ എന്നിവരെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണു ഗുഫ്രാനും സംഘവും നടത്തിയത്. അന്ധവിശ്വാസങ്ങളില്‍ മുഴുകുന്ന ചിലരാണു നാട് ഭരിക്കുന്നതെന്ന ആരോപണവുമുണ്ട്. ജോലിക്കായി അലയുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടു പക്കുവടയും ചായയും ഉണ്ടാക്കി ജീവിക്കാന്‍ പറയുന്ന സര്‍ക്കാരാണു നമ്മുടേത്. കഴിഞ്ഞ 15 വര്‍ഷമായി കേരളത്തില്‍ താനും കൂട്ടുകാരും കച്ചവടം ചെയ്തുവരികയാണ്. ഇവിടെ സമാധാനപരമായ ജീവിതമാണ്.
നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളും വികസനമുരടിപ്പും പുറംലോകം അറിയാതിരിക്കാന്‍ അവിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു പണവും ഭക്ഷണവും നല്‍കുന്നുണ്ടെന്നും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും മോദി സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോയെന്നും ഗുഫ്രാനു സംശയം.  മേളയിലുള്ളവരില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത രാഷ്ട്രീയനിലപാടാണ്. ഗുഫ്രാന്‍ കനയ്യകുമാറിന്റെയും ഡല്‍ഹി സ്വദേശി മുഹമ്മദ് അംജദ് രാഹുല്‍ഗാന്ധിയുടെയും വലിയ ആരാധകരാണ്. എന്നിരുന്നാലും കേരളത്തിലെ ജീവിതരീതി ഇവര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഇവിടെയുള്ള സമാധാന അന്തരീക്ഷം തുടര്‍ന്നും ഉണ്ടാവണമെന്ന ഗുഫ്രാന്റെ അഭിപ്രായത്തോടു ബീഹാര്‍ സ്വദേശി ലാലും അംജദും മറ്റുള്ളവരും യോജിച്ചു.  നാടുകറങ്ങുന്ന ഇവരുടെ ഇടയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോഴും ഇത്തവണത്തെ സംസ്ഥാനത്തെ ചൂട് അസഹനീയമാണെന്ന അഭിപ്രായവും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്നും ഗംഭീർ പുറത്തേക്ക്? പകരക്കാരൻ ഇന്ത്യൻ ഇതിഹാസം

Cricket
  •  10 days ago
No Image

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  10 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് റിയാദിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  10 days ago
No Image

തീരാനോവായി സുഹാൻ; സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി

Kerala
  •  10 days ago
No Image

കുഞ്ഞുമോനേ...നീ എവിടെ പോയി?; ചിറ്റൂരില്‍ ആറുവയസ്സുകാരനെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിട്ടു, തെരച്ചില്‍ പുനരാരംഭിച്ചു, വീട് വിട്ടിറങ്ങിയത് സഹോദരനോട് പിണങ്ങി

Kerala
  •  10 days ago
No Image

ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  10 days ago
No Image

കൗമാരക്കാർക്ക് ഫോണും ഷോട്‌സും വേണ്ട; നിരോധനം ഏർപ്പെടുത്തി യു.പിയിലെ ഖാപ് പഞ്ചായത്ത്

National
  •  10 days ago
No Image

ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ബേക്കറി കടയ്ക്കു തീ പിടിച്ചു

Kerala
  •  10 days ago
No Image

ഹൂതികളെ നേരിടാനുള്ള തന്ത്രം; സൊമാലി ലാൻഡിനെ ആദ്യം അംഗീകരിക്കുന്ന രാഷ്ട്രമായി ഇസ്‌റാഈല്‍

International
  •  10 days ago
No Image

രണ്ട് സെക്കൻഡില്‍ 700 കി.മീ വേഗം; റെക്കോഡിട്ട് ചൈനയുടെ മാഗ്‌ലേവ് ട്രെയിന്‍

International
  •  10 days ago