കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളജ്; വ്യാപാരികളുടെ മാര്‍ച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍
കോഴിക്കോട്: ബാലുശ്ശേരിയിലെ കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളജിലേക്ക് ഒരുകൂട്ടം വ്യാപാരികളുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. ധര്‍മ സ്ഥാപനമായ കോളജ് ഉദാരമതികളുടെ സഹായ സഹകരണം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഏക സ്ഥിരവരുമാനമായി ഉള്ളത് നല്ലളം കോഹിനൂര്‍ ബില്‍ഡിങ്ങില്‍നിന്ന് ലഭിക്കുന്ന വാടക മാത്രമാണ്. എന്നാല്‍ മാന്യമായ വാടക വര്‍ധനവ് ആവശ്യപ്പെട്ടപ്പോള്‍ മുഖം തിരിഞ്ഞു നില്ക്കുന്ന നിലപാടാണ് വ്യാപാരികള്‍ സ്വീകരിച്ചത്. ന്യായമായ വാടക തരാതെയും അനധികൃത നിര്‍മാണം നടത്തുകയും ചെയ്തപ്പോള്‍ കോടതിയെ സമീപിക്കുകയും കോളജിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. കട ഒഴിഞ്ഞു തരേണ്ട അവസ്ഥയിലെത്തിയപ്പോള്‍ സ്ഥാപനത്തിനും മാനേജ്മെന്റിനുമെതിരേ വ്യാപാരികള്‍ ദുഷ്പ്രചാരണം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തുന്നതെന്നും കോളജ് മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."