സ്ത്രീകളെ അപമാനിക്കുന്നവരെ ജയിലിലടക്കണം: കണ്ണന്താനം
കോഴിക്കോട്: സ്ത്രീകളോട് വൃത്തികേട് കാണിച്ചാല്‍ അവരെ ജയിലിലടക്കുകയും പ്രോസിക്യൂട്ട് ചെയ്യുകയും വേണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ജനശക്തി 24-ാം സംസ്ഥാന സമ്മേളനവും നിപാ വൈറസിനെതിരേ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെയും മറ്റു പ്രമുഖരെയും അനുമോദിക്കല്‍ ചടങ്ങും കെ.പി കേശവമേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ അപമാനിച്ചാലും ബഹുമാനിച്ചില്ലെങ്കിലും വേഗം നടപടി സ്വീകരിക്കണം. അതേസമയം ഒരു സമൂഹത്തിന്റെ ചര്‍ച്ച ഇതുമാത്രമാവരുതെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷരതയിലും ആരോഗ്യ രംഗത്തും സംസ്ഥാനം അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഒരു യൂനിവേഴ്‌സിറ്റി പോലും ഗ്ലോബല്‍ റൗണ്ടില്‍ എത്തിയിട്ടില്ല. ആദ്യകാലങ്ങളില്‍ അമേരിക്കയിലും മറ്റും കൂടുതലായും മലയാളികളെയായിരുന്നു കാണാറുള്ളത്. ഇപ്പോള്‍ ആന്ധ്ര, ഒറീസ എന്നിവിടങ്ങളിലുള്ളവരാണുള്ളത്. അവിടുത്തെ യൂനിവേഴ്‌സിറ്റി സിലബസ് അമേരിക്കയിലെ വിദ്യാഭ്യാസ സംവിധാനവുമായി കൈകോര്‍ത്തു കൊണ്ടാണ് പഠനനിലവാരം മെച്ചപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രമുഖരെ വധിച്ചുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ചെയ്തുവെന്നു പറയുന്നവരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളിലൂടെ വധിക്കുന്നു. രാജ്യത്തു ഏഴരലക്ഷം പേര്‍ക്ക് കക്കൂസ് ഉണ്ടാക്കികൊടുക്കുന്ന പദ്ധതിക്കെതിരേയും ട്രോളുകളുണ്ട്. കക്കൂസ് കണ്ണന്താനമെന്നാണ് തന്നെ വിളിക്കുന്നത്. ഇത് അഭിമാനമായാണ് കാണുന്നത്. കേരളത്തില്‍ ഇത്തരം സഹായങ്ങള്‍ ആവശ്യമല്ലെങ്കിലും മറ്റിടങ്ങളിലെല്ലാം പദ്ധതി അത്യാവശ്യമാണ്.
വൈദ്യുതി, ഗ്യാസ് തുടങ്ങി എല്ലാ പദ്ധതികളോടും കേരളത്തിലുള്ളവരുടെ സമീപനമാണിത്. എന്റെ കുടുംബം എന്ന ചിന്തയില്‍ നിന്നു മാറി രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമായി ഇത്തരം പദ്ധതികളെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജനശക്തി സംസ്ഥാന പ്രസിഡന്റ് ദേവസ്യ മുളവന അധ്യക്ഷനായി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ഗ്രോവാസു, എന്നിവരെയും നിപ്പാവൈറസിനെതിരേ പ്രവര്‍ത്തിച്ച് മാതൃകയായ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വി.ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് കെ.ജി സജിത്ത്കുമാര്‍, ഡോ. അനൂപ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ജനശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഫിലിപ്പ്, ലൂക്കോ ജോസഫ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."