HOME
DETAILS
MAL
പത്ത് ലിറ്റര്‍ ചാരായവുമായി യുവതി അറസ്റ്റില്‍
backup
March 28 2019 | 04:03 AM
വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 10 ലിറ്റര്‍ ചാരായവുമായി സ്ത്രീ അറസ്റ്റിലായി. ചിതറ കൊല്ലായില്‍ മുത്തുശ്ശേരി കോങ്കയില് സ്വദേശി സതി(32) ആണ് അറസ്റ്റിലായത്.
ഇന്നലെ വൈകിട്ടോടെ സഞ്ചിക്കുള്ളില്‍ വാറ്റു ചാരായം നിറച്ച കന്നാസുമായി പെരിരങ്ങമ്മല ഭാഗത്തേക്ക് പോകവേ പെരിങ്ങമ്മല കൊല്ലായില്‍ വെച്ച് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷമീര്‍ ഖാന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മരായ സുദര്ശനന്, പീതാംബരന് പിള്ള, സുരേഷ് കുമാര്‍, സിവിള്‍ എക്സൈസ് ഓഫിസര്‍മാരായ ലിബിന്, അനിരുദ്ധന്, നസീര്‍, അന്‍സര്‍, വനിതാ സിവിള്‍ എക്സൈസ് ഓഫിസര്‍മാരായ ഷഹീനാ ബീവി, ഡ്രൈവര്‍ ജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."