ദേവകിയമ്മ വധം അന്വേഷണം ക്രൈംബ്രാഞ്ചിന്
കാഞ്ഞങ്ങാട്: പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയമ്മയെ(68) കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം.
ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കൊലചെയ്യപ്പെട്ടിട്ട് മൂന്നു മാസം പിന്നിട്ടെങ്കിലും ഘാതകരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്.
ബേക്കല്‍ സി.ഐ വിശ്വംഭരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ഒട്ടനവധി തവണ ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.
ദേവകിയമ്മയുടെ ശരീരത്തില്‍ നിന്നും ലഭിച്ച മുടി ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തിയെങ്കിലും സംശയിക്കപ്പെടുന്ന യുവാവിന്റേതാണെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."