മുനിസിപ്പല്‍ റോഡ് പൊളിച്ചു നീക്കാന്‍ ഉദ്യോഗസ്ഥരെത്തി; നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറി
കാക്കനാട്: വര്‍ഷങ്ങളായി നിരവധി വീട്ടുകാര്‍ ഉപയേഗിച്ചിരുന്ന മുനിസിപ്പല്‍ റോഡ് പൊളിച്ചു നീക്കുവാന്‍ ജി.സി.ഡി.എ ഉദ്യോഗസ്ഥ സംഘം എത്തിയത് ജനപ്രതിനിധികളുടേയും, നാട്ടുകാരുടേയും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറി.
രാവിലെ പതിനൊന്നു മണിയോടെ തൃക്കാക്കര വാട്ടര്‍ അതോറിട്ടിയുടെ സമീപമുള്ള എയര്‍ഫോഴ്സ് അങ്കണവാടി റോഡാണ് ജെസിബിയും മറ്റു യന്ത്ര സാമഗ്രികളുമായി പൊലിസ് സംരക്ഷണത്തോടെ പൊളിച്ചു നീക്കുവാന്‍ ജി.സി.ഡി.എ ഉദ്യോഗസ്ഥര്‍ എത്തിയത്.
നിലവില്‍ എയര്‍ഫോഴ്സ് അങ്കണവാടി റോഡിന്റെ വീതി മൂന്ന് മീറ്റര്‍ ആയിരുന്നു എന്നും, തൊട്ടടുത്തുള്ള ജി.സി.ഡി.എ യുടെ സ്ഥലം മുന്‍സിപ്പാലിറ്റി കൈയ്യേറിയെന്നാണ് ജി.സി.ഡി.എ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന ഈ റോഡ് ചില തത്പര കക്ഷികളുടെ താത്പര്യത്തിനു വഴങ്ങിയാണ് ഈ പൊളിക്കല്‍ നാടകമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
റോഡ് പൊളിച്ച് സ്ഥലം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആറ് മാസം മുമ്പ് തൃക്കാക്കര നഗരസഭയ്ക്കും, സമീപവാസികള്‍ക്കും നോട്ടിസ് നല്‍കിയെന്ന് ജി.സി.ഡി.എയും. നോട്ടിസ് കിട്ടിയില്ലന്ന് സമീപവാസികളും പറഞ്ഞു.
റോഡ് പൊളിച്ചു നീക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ട് എന്നുപറഞ്ഞെത്തിയ ജി.സി.ഡി.എ ഉദ്യോഗസ്ഥരോട് ജനപ്രതിനിധികളും നാട്ടുകാരും ഉത്തരവിന്റെ പകര്‍പ്പ് കാണിക്കണമെന്ന് ആവശ്യപെട്ടപ്പോള്‍ പകര്‍പ്പ് കൊണ്ടു വന്നില്ല എന്ന മറുപടിയാണ് ഉണ്ടായത്.
നിലവില്‍ ജി.സി.ഡി.എയില്‍ ചെയര്മാന് പോലും ഇല്ലാത്ത അവസ്ഥയില്‍ ഉദ്ദോഗസ്ഥ സംഘം സ്ഥലം സംരക്ഷിക്കുന്ന പേരില്‍ റോഡ് പൊളിച്ചു നീക്കുവാന്‍ വന്നതില്‍ ദുരൂഹതയുണ്ടെന്നും, അത് അന്യേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."