മുല്ലപ്പെരിയാര്‍ ജലനിരപ്പ് 113 അടിയായി കുറഞ്ഞു
കുമളി: വേനല്‍ കനത്തതോടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 113 അടിയായി കുറഞ്ഞു. ഡാമില്‍ നിന്ന് 100 ഘനയടി വെള്ളം തമിഴ്‌നാട് ഇരച്ചില്‍ പാലം വഴി കൊണ്ടു പോകുന്നുണ്ട്.
നിലവില്‍ 1,426 മില്ല്യന്‍ ഘനയടി വെള്ളമാണ് ഡാമില്‍ ഇപ്പോഴുള്ളത്. ജലനിരപ്പ് 104 അടിയാകുന്നത് വരെ മാത്രമേ ഇവിടെ നിന്നും തമിഴ്‌നാടിന് വെള്ളം കൊണ്ടു പോകുന്നതിന് കഴിയൂ. ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനം നിര്‍ത്തിയ ശേഷമാണ് ഇരച്ചില്‍ പാലം വഴി വെള്ളം കൊണ്ടുപോകുന്നത്. വേനലും ജലക്ഷാമവും തമിഴ്‌നാട് കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിലാക്കി. ഇതോടെ പച്ചക്കറികള്‍ക്കും മറ്റും വില ഉയരുകയാണ്. ഇത് ഏറെ ബാധിക്കുന്നത് കേരളത്തെയാണ്. ഇവിടെ നിന്നുമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പച്ചക്കറികളും മറ്റും എത്തുന്നത്. നിലവിലെ അളവില്‍ നിന്നും 9 അടി വെള്ളം കുറഞ്ഞ് 104 ല്‍ എത്തിയാല്‍ തമിഴ്‌നാട്ടില്‍ ഈ വെള്ളത്തെ ആശ്രയിക്കുന്ന 5 ജില്ലകള്‍ വരള്‍ച്ചയുടെ പിടിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."