മുഹ്‌യ്ദ്ദീന്‍ മാല പാടിയും പറഞ്ഞും നെതര്‍ലാന്‍ഡ് ഗവേഷക
കൊണ്ടോട്ടി: ആദി പെരിയോനില്‍ ഹംദും സ്വലവാത്തും....അറബി മലയാളത്തില്‍ ഖാസി മുഹമ്മദ് രചിച്ച മുഹ്‌യ്ദ്ദീന്‍ മാല പാടിയും പറഞ്ഞും പുതുതലമുറക്ക് പൊരുള്‍ പകര്‍ന്ന് നല്‍കി വ്യത്യസ്തയാവുകയാണ് നെതര്‍ലാന്‍ഡുകാരിയായ ഗവേഷക ഡോ.ഒഫീറ ഗംലിയേല്‍. കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാപ്പിളപ്പാട്ട് കൃതിയായ മുഹ്‌യ്ദ്ദീന്‍ മാലയെക്കുറിച്ചാണ് ജര്‍മനിയില്‍ റൂര്‍ സര്‍വകലാശാലയില്‍ അധ്യാപികയായ ഡോ.ഒഫീറ ഗവേഷണം നടത്തുന്നത്.
2004-ല്‍ കേരളത്തിലെത്തിയ ഇവര്‍ മലയാളം, സംസ്‌കൃതം,അറബി-മലയാളം തുടങ്ങിയ ഭാഷകള്‍ പഠിച്ച ശേഷമാണ് മുഹ്‌യ്ദ്ദീന്‍ മാലയെക്കുറിച്ച് ഗവേഷണം തുടങ്ങിയത്. സ്വന്തം സംസ്‌കൃതിയുടെ ഈണത്തോടും നാടോടിപ്പാട്ടിനോടും സാമ്യം മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിച്ചതും എഴുതപ്പെട്ടതുമായ കൃതികള്‍ക്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മുഹ്‌യ്ദ്ദീന്‍ മാലയെക്കുറിച്ച് പഠിച്ചതെന്ന് ഇവര്‍ പറയുന്നു.
ആഗോള ഭാഷാ സംസ്‌കാരത്തിലേക്ക് മലബാര്‍ നല്‍കിയ സംഭാവനയാണ് അറബി മലയാളമെന്ന് ഡോ. ഒഫീറ പറഞ്ഞു. അറബി-മലയാള കൃതികളില്‍ ഗഹനമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ മുഹ്‌യ്ദ്ദീന്‍ മാലയെക്കുറിച്ച് പ്രഭാഷണം നടത്തിയാണ് ഡോ.ഒഫീറ ഗംലിയേല്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."