അമിതഭാരം പേറിയുള്ള പിക്കപ്പ് വാനുകളുടെ സഞ്ചാരം അപകട ഭീഷണിയാകുന്നു
കാസര്‍കോട്: പിക്കപ്പ് വാഹനങ്ങള്‍ നിയമ ലംഘനം നടത്തി ഓടുമ്പോഴും അധികൃതര്‍ ഇത് കണ്ടില്ലെന്നു നടിക്കുന്നുവെന്ന് ആക്ഷേപം. ചെറുകിട പിക്കപ്പ് വാഹനങ്ങളാണ് അമിത ഭാരവും ഇതിനു പുറമെ ആളുകളെയും കയറ്റി അപകടകരമാം വിധം സഞ്ചരിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ രീതിയില്‍ വാഹനങ്ങളില്‍ അമിത ഭാരവും പുറമെ നാലും അഞ്ചും ജോലിക്കാരെയും കയറ്റി സഞ്ചരിക്കുന്നത്.
നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ രാവിലെയും വൈകുന്നേരങ്ങളിലും ഗതാഗത തിരക്കേറിയ ദേശീയപാതയില്‍ ഉള്‍പ്പെടെ ഈ രീതിയിലാണ് സഞ്ചരിക്കുന്നത്.
കോണ്‍ക്രീറ്റ് ജോലിക്കു വേണ്ടി ഉപയോഗിക്കുന്ന യന്ത്രങ്ങളും ഇതര പണിസാധനങ്ങളും ഉള്‍പ്പെടെ വാഹനം നിറയെ കയറ്റുന്നതിനു പുറമെ ജോലിക്കാരെയും ഇവര്‍ വാഹനങ്ങളില്‍ കയറ്റി സഞ്ചരിക്കുന്ന കാഴ്ച ജില്ലയില്‍ സാധാരണമാണ്. അമിത ഭാരം കയറ്റി ഇത്തരം പിക്കപ് വാനുകള്‍ സഞ്ചരിക്കുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."