പയര്‍ നടാം, ഓണത്തിന് വരുമാനം കൂട്ടാം
ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ ചിലവാകുന്നതും വിപണി മൂല്യവുമുള്ളതാണ് പയര്‍. അല്പം ശ്രദ്ധയോടെ കൃഷി ചെയ്താല്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ നിന്നുതന്നെ വരുമാനമുണ്ടാക്കാം. തടങ്ങളെടുത്തും ചട്ടികളിലും ഗ്രോബാഗുകളിലും വിത്തുകള്‍ നടാം.
വിവിധയിനം വിത്തുകള്‍
കുറ്റിപ്പയര്‍- ഭാഗ്യലക്ഷ്മി, പൂസ ബര്‍സാത്തി, പൂസ കോമള്‍.
പകുതി പടരുന്ന സ്വഭാവമുള്ളവ- കൈരളി, വരുണ്‍, അനശ്വര, കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ.
പടര്‍പ്പന്‍ ഇനങ്ങള്‍-ശാരിക, മാലിക, കെ.എം.വി1, ലോല, വൈജയന്തി, മഞ്ചേരിലോക്കല്‍, വയലത്തൂര്‍ലോക്കല്‍, കുരു ത്തോലപ്പയര്‍.
പയര്‍ വിത്തുകള്‍ നടുന്നതോടൊപ്പം റൈസോബിയം കഞ്ഞി വെള്ളവുമായി ചേര്‍ത്ത്് വിത്തില്‍ പുരട്ടി തണലില്‍ ഉണക്കിയശേഷം നടാവുന്നതാണ്.
ഒരു സെന്റ് സ്ഥലത്തേക്കുള്ള വിത്തിന് 2-3 ഗ്രാം റൈസോബിയം ചേര്‍ക്കാം. അടിവളമായി സെന്റിന് 50 കിലോഗ്രാം ചാണകപ്പൊടി ഇട്ടുകൊടുക്കണം. 40-45 ദിവസത്തിനുള്ളില്‍ പൂവിടുന്ന പയറില്‍നിന്ന് രണ്ട് മാസത്തോളം വിളവെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."