ഡെപ്യൂട്ടേഷന്‍ ഒഴിവ്
തിരുവനന്തപുരം: കേരള വനിതാകമ്മിഷനില്‍ എല്‍.ഡി. ക്ലര്‍ക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാനതസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
ഒഴിവ് ഒന്ന്. വിശദവിവരങ്ങള്‍ അടങ്ങിയ അപേക്ഷ വകുപ്പുമേധാവിയുടെ സമ്മതപത്രം സഹിതം സെക്രട്ടറി, കേരള വനിതാക്കമ്മിഷന്‍, റ്റിസി 123842, ലൂര്‍ദ്ദ് പള്ളിക്കു സമീപം, പിഎംജി, പട്ടം പിഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ ജൂലൈ 26നകം ലഭിക്കണം.
ടെക്‌നോളജി അവലോകന സംഗമം നാളെ
തിരുവനന്തപുരം: ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ഫോര്‍കാസ്റ്റിങ് ആന്റ് അസസ്‌മെന്റ് കൗണ്‍സില്‍, നാഷണല്‍ സെന്റര്‍ ഫോര്‍ സയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്നിവയുമായി ചേര്‍ന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ടെക്‌നോളജി അവലോകന സംഗമം നാളെയും മറ്റന്നാളുമായി നടക്കും.
ടെക്‌നോളജിവിഷന്‍ 2035 എന്നു പേരിട്ടിരിക്കുന്ന പരിപാടി കനകക്കുന്ന് കൊട്ടാരത്തിലാണ് നടക്കുന്നത്. നാളെ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഠകഎഅഇ ചെയര്‍മാന്‍ ഡോ.അനില്‍ കക്കോട്കര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.പ്രഭാത് രഞ്ജന്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, മെമ്പര്‍ സെക്രട്ടറി ഡോ.ജോര്‍ജ് വര്‍ഗ്ഗീസ്, ചഇടഇ ചെയര്‍മാന്‍ പ്രൊഫ.എ.പി ദേശ് പാണ്ഡെ, വൈസ് ചെയര്‍മാന്‍ ഡോ. ജയരാമന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 0471 2543234, 2548315, 2548230 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."