വൈജാത്യങ്ങളെ തള്ളിപ്പറയുന്നത് ഫാഷിസം: അബ്ദുസമദ് സമദാനി
ചൊക്ലി: വൈജാത്യങ്ങള്‍ ഉള്‍കൊള്ളുന്ന ഭാരതീയ മാനവികത തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എം.പി അബ്ദുസമദ് സമദാനി.
ഒളവിലം റഹ്മാനിയ യത്തീംഖാന ഇരുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം
ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ന പാനീയങ്ങളും വേഷവും അടിച്ചേല്‍പിക്കുന്ന സംസ്‌കാരം ഭാരത്തിന്റേതല്ല, വൈവിധ്യം ഉള്‍കൊള്ളലാണ് ലോകത്തിന്റെ അടിസ്ഥാനം. ഓരോ മതത്തേയും വിശകലനം ചെയ്യേണ്ടത് അതിന്റെ അടിസ്ഥാന മൂല്യങ്ങളിലൂടെയാണെന്നും സമദാനി പറഞ്ഞു. യത്തീംഖാന പ്രസിഡന്റ് ഇ ഷറഫുദ്ദീന്‍ ആധ്യക്ഷനായി. സ്വാമി ബോധിതീര്‍ഥ, റവ. ഫാദര്‍ ജെറോം ചിങ്ങന്തറ പ്രഭാഷണം നടത്തി. പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, ഡോ. രാമചന്ദ്രന്‍ എം.എല്‍.എ, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി.കെ രാഗേഷ്, എന്‍ ഹരിദാസ്, ചൊക്ലി എസ്.ഐ ഇ.വി ഫായിസ് അലി, വി.കെ ഭാസ്‌കരന്‍, അഡ്വ. ഷുഹൈബ് തങ്ങള്‍, വികെ ഖാലിദ്, കെ അബ്ദുല്‍ നസീര്‍, സൈനുല്‍ ആബിദ് സംസാരിച്ചു. ഇന്ന് രാവിലെ 9.30ന് യതീംഖാന പൂര്‍വ വിദ്യാര്‍ഥി സംഗമം പാനൂര്‍ നഗരസഭ അധ്യക്ഷ കെ.വി റംല ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യത്തീംഖാന വിദ്യാര്‍ഥിനികളുടെ നിക്കാഹിന് തങ്ങള്‍ നേത്യത്വം നല്‍കും. ഹാഫിളുകളായ വിദ്യാര്‍ഥികള്‍ക്കുള്ള സനദ്ദാനം സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ, സമസ്ത മുശാവറ അംഗം ടി.എസ് ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."