പ്രാപ്പൊയില്‍ സിന്ധു വധം: വിധി ഇന്ന്
തലശ്ശേരി: ചെറുപുഴ പ്രാപ്പൊയിലിലെ സിന്ധു(30)വിനെ കൊലപ്പെടുത്തിയ കേസില്‍ വിധി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് ഇന്ന് പ്രഖ്യാപിക്കും. സിന്ധുവിന്റെ ഭര്‍ത്താവ് അജയകുമാറാ(37)ണ് കേസിലെ പ്രതി. കോട്ടയം പൊന്‍കുന്നം സ്വദേശിനിയായ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിച്ച് വന്ന സിന്ധുവിനെ കേബിള്‍ വയര്‍ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം നാല് തുണ്ടങ്ങളാക്കി തുണിയില്‍ പൊതിഞ്ഞ് വീട്ടിനകത്ത് സൂക്ഷിക്കുകയായിരുന്നു പ്രതിയായ അജയന്. 2008 ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവും മക്കളുമുള്ള സിന്ധു അജയകുമാറുമായ് പ്രണയത്തിലാവുകയും ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അജയകുമാറിനൊപ്പം ഒളിച്ചോടി ചെറുപുഴയിലെത്തുകയുമായിരുന്നു. അജയകുമാറിനെ ജീവിതശൈലിയില്‍ സംശയം തോന്നിയ സിന്ധു ഇതിനെ ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യത്തിന് കൊലനടത്തിയെന്നാണ് കേസ്. ഭാര്യയെ കൊലപ്പെടുത്തി അഞ്ച് കഷ്ണങ്ങളാക്കി കിടപ്പ് മുറിയില്‍ സൂക്ഷിക്കുകയായിരുന്നു. പൊന്‍കുന്നത്ത് നിന്ന് ഒളിച്ചോടാന്‍ സഹായങ്ങള്‍ ചെയ്തയാളോട് കൊലപാതക വിവരം കുറ്റസമ്മത മൊഴിയായി പ്രതി പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."