HOME
DETAILS

കേരളാ കോണ്‍ഗ്രസ് ബി മുന്നണി മാറ്റത്തിന് ?: പിള്ളയും മകനും ഇന്ന് മാധ്യമങ്ങളെ കാണും

  
backup
June 13 2020 | 04:06 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d


കൊല്ലം: പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി കേരളാ കോണ്‍ഗ്രസുകളുടെ മുന്നണി മാറ്റത്തിന് ആക്കം കൂട്ടി എല്‍.ഡി.എഫിലെ ഘടകകക്ഷിയായ ആര്‍ ബാലകൃഷ്ണപിള്ള ചെയര്‍മാനായ കേരളാ കോണ്‍ഗ്രസ് ബി മുന്നണി വിടുന്നതായ അഭ്യൂഹം ശക്തം.
ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായെങ്കിലും പാര്‍ട്ടി കേന്ദ്രങ്ങളാകട്ടെ മുന്നണി മാറ്റം സംബസിച്ച വാര്‍ത്തകള്‍ നിഷേധിക്കുകയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമിക്കുന്ന ബാലകൃഷ്ണപിള്ളയില്‍നിന്നു പാര്‍ട്ടിയുടെ നിയന്ത്രണം ഏക എം.എല്‍.എ കൂടിയായ മകന്‍ കെ.ബി ഗണേഷ് കുമാറിലെത്തിയതോടെയാണ് യു.ഡി.എഫ് ബാന്ധവമോഹം ഉദിക്കുന്നത്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗണേഷ് കമാറും പിള്ളയും ഇന്നു രാവിലെ കൊട്ടാരക്കരയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പാര്‍ട്ടിയോട് അടുത്ത കേന്ദ്രങ്ങള്‍ മുന്നണി മാറ്റം സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന സൂചനകളാണ് നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഇടപെടലാണ് മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് പിന്നിലെന്നാണ് സംസാരം.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്ത് രമേശ് ചെന്നിത്തലയെ അവരോധിക്കുകയാണ് സുകുമാരന്‍ നായരുടെ ലക്ഷ്യം. നിയമസഭാകക്ഷി നേതൃസ്ഥാനത്തെ ബലപരീക്ഷണത്തില്‍ ഘടകകക്ഷികളുടെ നിലപാടുകളും നിര്‍ണായമായതിനാല്‍ കേരളാ കോണ്‍ഗ്രസ് ബി യു.ഡി.എഫില്‍ എത്തണമെന്നാണ് സുകുമാരന്‍ നായര്‍ ആഗ്രഹിക്കുന്നത്. യു.ഡി.എഫിനെ സംബസിച്ച് എന്‍.എസ്.എസിന്റെ പിന്തുണ നിര്‍ണായകമായതിനാല്‍ മുന്നണിക്കുള്ളിലും എന്‍.എസ്.എസിന്റെ നീക്കത്തോട് എതിര്‍പ്പുകളും കുറവാണ്. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി, വട്ടിയൂര്‍ക്കാവ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം പോലും സുകുമാരന്‍ നായരുടെ താല്‍പര്യത്തിന് അനുസരിച്ചായിരുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു.
കേരള കോണ്‍ഗ്രസ് ബി യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ മല്‍സരിച്ചിരുന്നത് പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലായിരുന്നു. ഇടതു മുന്നണിയിലെത്തിയപ്പോള്‍ ഗണേഷ് കുമാറിന്റെ മണ്ഡമായ പത്തനാപുരം മാത്രമാണ് സി.പി.എം നല്‍കിയതെങ്കിലും അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും പിള്ളയും മകനും വച്ചുപുലര്‍ത്തിയിരുന്നു.
കേരള കോണ്‍ഗ്രസ് ബിയെ മുന്നണി ഘടകകക്ഷിയാക്കിയതും പിള്ളയ്ക്ക് കാബിനറ്റ് റാങ്കുള്ള മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയതും മാത്രമാണ് പിള്ളയുടെ പാര്‍ട്ടിക്ക് ഉണ്ടായ ഏക നേട്ടം. ഇതിനിടെ പത്തനാപുരത്തെ പ്രാദേശിക സി.പി.എം നേതൃത്വവുമായി ഗണേഷ് കുമാര്‍ മാനസികമായി അകല്‍ച്ചയിലായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ പതിനൊന്ന് സീറ്റുകളിലും ഇടതുമുന്നണി തകര്‍പ്പന്‍ വിജയം കൈവരിച്ചതിനു പിന്നില്‍ ബാലകൃഷ്ണപിള്ളയുടെ സ്വാധീനവലയത്തിലെ നായര്‍ വോട്ടുകളും മുഖ്യപങ്ക് വഹിച്ചിരുന്നു.
കേരളാ കോണ്‍ഗ്രസ് ജോസ്- ജോസഫ്


വിഭാഗങ്ങളിലൊന്ന് യു.ഡി.എഫ് വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കെ കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളില്‍പ്പെട്ട ഒരു കക്ഷിയെ ഇടതുമുന്നണിയില്‍നിന്ന് അടര്‍ത്തിയെടുക്കുകയെന്നത് യു.ഡി.എഫിന് രാഷ്ട്രീയ വിജയം ഉണ്ടാക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago