തൊഴിലാളികളുടെ മിനിമം വേതനം 18000 രൂപയാക്കും; സി.പി.എം പ്രകടന പത്രിക പുറത്തിറക്കി
ന്യുഡല്‍ഹി: തൊഴിലാളികളുടെ മിനിമം വേതനം 18000 രൂപയാക്കുമെന്ന പ്രഖ്യാപനവുമായി സി.പി.എം പ്രകടന പത്രിക പുറത്തിറങ്ങി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സി.പി.എമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞു.
എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനത്തിലൂടെ 35 കിലോ അരി നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. വാര്‍ധക്യകാല പെന്‍ഷനായി ആറായിരം രൂപ നല്‍കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ 50 ശതമാനം കുറയാത്ത വില നല്‍കും. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ അരി. തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം എന്നിവയും പ്രകടന പത്രികയിലുണ്ട്.
ഡിജിറ്റല്‍ മേഖലയെ പൊതു ഇടമായി കണക്കാക്കും. ഈ മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കും. നിര്‍ണ്ണായക പദവികളില്‍ ആര്‍.എസ്.എസ് നേതാക്കളെ ബി.ജെ.പി നിയോഗിച്ചത് ഒഴിവാക്കും. സ്ത്രീ സംവരണ ബില്‍ നടപ്പാക്കും. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും റിസര്‍വേഷന്‍ ഉറപ്പാക്കും എന്നും പ്രകടന പത്രിക പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."