HOME
DETAILS
MAL
അതിഥി തൊഴിലാളികളെ നാട്ടിലയക്കാന്‍ കേരളം ആവശ്യപ്പെട്ടത് 32 ട്രെയിനുകള്‍; കൂടുതലും ബംഗാളിലേക്ക്
backup
June 13 2020 | 04:06 AM
ഗിരീഷ് കെ നായര്‍
കൊച്ചി: സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയക്കാനായി കേരളം റെയില്‍വേയോട് 32 ട്രെയിനുകള്‍ ആവശ്യപ്പെട്ടു. ഈ ട്രെയിനുകളില്‍ കൂടുതലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ള സംസ്ഥാനമായ ബംഗാളിലേക്കാണ്.
ആവശ്യപ്പെട്ട് 24 മണിക്കൂറിനകം ആവശ്യമുള്ളയത്ര ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ അനുവദിക്കുമെന്ന് അറിയിച്ചു കൊണ്ട് മെയ് 29, ജൂണ്‍ 3, ജൂണ്‍ 9 തിയതികളില്‍ റെയില്‍വേ ബോര്‍ഡ് ചെയര്മാന് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.
ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളുടെ ആവശ്യകത അറിയിക്കാന്‍ റെയില്‍വേ മന്ത്രാലയവും സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചതിനു പിന്നാലെയായിരുന്നു ഇത്.
തുടര്‍ന്ന് കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ 63 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍ ആണ് ആവശ്യപ്പെട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ ആവശ്യപ്പെട്ടത് കേരളമാണ്. കേരളം 32 ട്രെയിനുകളും തമിഴ്നാട് 10 ട്രെയിനുകളും ജമ്മു കശ്മിര് 9 ട്രെയിനുകളും, കര്‍ണാടക 6 ട്രെയിനുകളും ആന്ധ്രാ പ്രദേശ് 3 ട്രെയിനുകളും പശ്ചിമ ബംഗാള്‍ രണ്ട് ട്രെയിനുകളും ഗുജറാത്ത് ഒരു ട്രെയിനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ 4277 ശ്രമിക് സ്പെഷല്‍ സര്‍വിസുകള്‍ നടത്തി 60 ലക്ഷത്തോളം പേരെ റെയില്‍വേ നാടുകളിലെത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."