പ്രവാസി കുടുംബങ്ങള്‍ തെരുവില്‍ സമരത്തിനിറങ്ങേണ്ടിവരുമെന്നു പ്രവാസി സംഘടനകള്‍
കോവിഡിന്റെ ദുരന്തകാലത്ത് എല്ലാം വിട്ടെറിഞ്ഞ് നാട്ടിലെത്താന്‍ കാത്തിരിക്കുന്ന ആയിരക്കണക്കായ പ്രവാസികളുടെ യാത്രക്ക് തടസം സൃഷ്ടിക്കുന്നതാണ് കേരള സര്‍ക്കാറിന്റെ പുതിയ നിബന്ധനകള്‍. നാട്ടിലേക്ക് വരുന്നവര്‍ കോവിഡ് ടസ്റ്റ് നടത്തി അത് നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും റിപ്പോര്‍ട്ട് കൂടെ കരുതുകയും ചെയ്യണമെന്ന പുതിയ നിര്‍ദ്ദേശം സൗദിയിലെ നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമാണ്. ഏതെങ്കിലും വഴി നാടണയാന്‍ കാത്തിരിക്കുന്ന രോഗികളും ഗര്‍ഭിണികളുമായ ആയിരങ്ങളുടെ യാത്രക്ക് തടസമാവുന്ന നിബന്ധന ഉടന്‍ പിന്‍വലിച്ച് പ്രയാസപ്പെടുന്ന പ്രവാസികളെ കഴിവതും വേഗം നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പ്രവാസി സംഘടനകള്‍ ഒറ്റകെട്ടായി ആവശ്യപ്പെട്ടു.
സൗദിയില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നതിന്ന് ആയിരത്തി അഞ്ഞൂറോളം റിയാല്‍ ചിലവ് വരും.( മുപ്പതിനായിരം രൂപ)ഫലം അറിയാന്‍ ദിവസങ്ങള്‍ കാത്തിരിക്കണം. കടം വാങ്ങിയും പലരുടെയും സഹായത്താലും നാട്ടിലേക്ക് പോവാന്‍ അവസരം കാത്തിരിക്കുന്ന ഹതഭാഗ്യര്‍ക്ക് മുന്നിലാണ് കേരള സര്‍ക്കാര്‍ കടുത്ത നിബന്ധനകള്‍ കൊണ്ടുവരുന്നത്. നേരത്തെ വന്ദേ ഭാരതം മിഷന് സമാനമായ തുകക്ക് മാത്രമെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ചാര്‍ജ് ഇടാക്കാവൂ എന്ന നിബന്ധന കടുത്ത പ്രതിഷേധത്തിന്ന് കാരണമായിരുന്നു. കൂടാതെ കോന്റെ യി ന്ന് പണം നല്‍കണമെന്ന വ്യവസ്ഥയും പ്രവാസികളുടെ
പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു.
സര്‍ക്കാറിന്റെ ഇത്തരം സമീപനങ്ങള്‍ പത്രസമ്മേളനങ്ങളില്‍ കാണിക്കുന്ന പ്രവാസി സേനഹത്തിന്റെ തല്ല ദ്രോഹത്തിന്റെതാണ്. പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ട എന്ന് നാട്ട്യങ്ങളില്ലാതെ മുഖ്യമന്ത്രി പറയുന്നതാണ് നല്ലത്. കേരള സര്‍ക്കാറിന്റെ ഇത്തരം നിബന്ധനകളാണ് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എംബസിയെ സമീപിക്കുമ്പോള്‍ അവര്‍ ഉയര്‍ത്തി കാണിക്കുന്നത്. സൗദിയില്‍ രോഗബാധിതര്‍ കൂടി കൊണ്ടിരിക്കുയാണ്. അത്യാവശ്യ ചികില്‍സ കിട്ടേണ്ട രോഗികളും ഗര്‍ഭിണികളും വിസ കാലാവധി കഴിഞ്ഞവരും എംബസിയിലും നോര്‍ക്കയിലും റജിസ്റ്റെര്‍
ചെയ്ത് കാത്തിരിക്കുന്നവരുടെ പ്രതീക്ഷക്ക് മുകളില്‍ ഇടിതീയായ് കേരള സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ വരുന്നത്. സര്‍ക്കാര്‍ നിബന്ധനകള്‍ തിരുത്താത്ത പക്ഷം പ്രവാസി കുടുംബങ്ങള്‍ തെരുവില്‍ സമരത്തിനിറങ്ങേണ്ടി വരുമെന്നും പ്രവാസി സംഘടനകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."