HOME
DETAILS
MAL
പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
backup
June 14 2020 | 02:06 AM
ശ്രീകണ്ഠപുരം (കണ്ണൂര്‍): പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട മൂന്നു യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പാറക്കടവ് കൂട്ടുപുഴയിയില്പെട്ട ബ്ലാത്തൂര്‍ പൈസായിലെ താഴത്തുവീട്ടില്‍ ഗോപിയുടെയും ഓമനയുടെയും മകന് ഇടച്ചേരി താഴത്ത് മനീഷ് (20), പയ്യാവൂര്‍ വഞ്ചിയത്തെ വലിയവീട്ടില്‍ ചന്ദ്രന്റെയും ഓമനയുടെയും മകന് വി.സി സനൂപ് (19), പൈസക്കരിയിലെ പാത്തിക്കുളങ്ങര സജിയുടേയും റിമ്മിയുടേയും മകന് അരുണ്‍ സജീവ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ തിരച്ചലിനിടയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച്ച വൈകിട്ടാണ് കുളിക്കാന്‍ ഇറങ്ങിയ യുവാക്കള്‍ പുഴയില്‍ ഒഴുക്കില്‍പെട്ടത്. ഇന്നലെ രാവിലെ തിരച്ചില്‍ പുനരാരംഭിച്ചയുടന്‍ മനീഷിന്റെ മൃതദേഹം കണ്ടെത്തി.
വൈകിട്ട് അഞ്ചോടെയാണ് അരുണിന്റെയും സനൂപിന്റെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ഇന്നു സംസ്കരിക്കും. മഞ്ജു, പരേതനായ മനു എന്നിവര്‍ മനീഷിന്റെ സഹോദരങ്ങളാണ്. സാലു, ശരത് എന്നിവരാണ് സനൂപിന്റെ സഹോദരങ്ങള്‍. നിധിന്, നീതു എന്നിവരാണ് അരുണിന്റെ സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."