ഹലോ ഇംഗ്ലീഷ് പദ്ധതി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും: മന്ത്രി
അഞ്ചല്‍: ഇംഗ്ലീഷ് സുഗമമായി സംസാരിക്കാന്‍ കഴിവുള്ള തലമുറയെ സൃഷ്ടിക്കാന്‍ ഹലോ ഇംഗ്ലീഷ് പദ്ധതി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സമയബന്ധിതമായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. നിലമേല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷയുടെ പ്രാധാന്യം നിലനിര്‍ത്തി ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ കുട്ടികളെ സജ്ജരാക്കുകയാണ് ഇപ്പോള്‍. ആശയ വിനിമയ ഉപാധിയായാണ് തുടക്കം. തുടര്‍ന്ന് ആഴത്തിലുള്ളപഠനത്തിന് അവസരം ഒരുക്കും. ത്രിഭാഷാ ജ്ഞാനമുള്ള ഭാവി തലമുറയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ഹലോ ഇംഗ്ലീഷ് ജേണല്‍ പതിപ്പ് മന്ത്രി സി. രവീന്ദ്രനാഥ് സര്‍വശിക്ഷാ അഭിയാന്‍ അഡീഷനല്‍ പ്രൊജക്ട് ഡയറക്ടര്‍ അനില ജോര്‍ജിന് നല്‍കി പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാ ദേവി, നിലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം റാഫി, മറ്റു ജനപ്രതിനിധികള്‍, സര്‍വശിക്ഷാ അഭിയാന്‍ പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.പി കുട്ടികൃഷ്ണന്‍, കണ്‍സള്‍ട്ടന്റ് ഡോ. പി.കെ ജയരാജ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല, സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ബി. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."