HOME
DETAILS
MAL
വലിച്ചിഴച്ചു; ഇന്ത്യയില്‍നിന്ന്
backup
June 14 2020 | 03:06 AM
പാറ്റ്‌ന: ബിഹാറിലെ നേപ്പാള്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിനിടെ നേപ്പാള്‍ പൊലിസ് പിടികൂടിയിരുന്ന ഇന്ത്യക്കാരനെ ഇന്നലെ വിട്ടയച്ചു. ലാല്‍ബന്ദി ജാന്‍കി നഗറില്‍ നടന്ന സംഭവത്തില്‍ പിടിയിലായിരുന്ന ലഗന്‍ കിഷോറിനെയാണ് വിട്ടയച്ചത്. സംഘര്‍ഷത്തില്‍ ബിഹാറുകാരനായ വികേഷ് യാദവ് കൊല്ലപ്പെടുകയും മറ്റു ചിലര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
താനും മകനും മരുമകളെ കാണാന്‍ അതിര്‍ത്തിയിലെത്തിയതായിരുന്നെന്ന് ലഗന്‍ കിഷോര്‍ വ്യക്തമാക്കി. ഇയാളുടെ മരുമകള്‍ നേപ്പാളുകാരിയാണ്.
ഈ സമയം സ്ഥലത്തെത്തിയ നേപ്പാള്‍ പൊലിസുകാര്‍ ഉപദ്രവിച്ചെന്നും തുടര്‍ന്ന് വെടിവയ്പ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തങ്ങള്‍ തിരികെപ്പോന്നെങ്കിലും ഇവര്‍ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. തുടര്‍ന്നും ഉപദ്രവിച്ചതായും ആരോപണമുണ്ട്.
ഇരു രാജ്യത്തും അതിര്‍ത്തിയില്‍ ബന്ധുക്കളുണ്ട്. ഇവര്‍ പരസ്പരം കാണുന്നതും സംസാരിക്കുന്നതും പതിവാണ്.
എന്നാല്‍, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇരു രാജ്യത്തെ സാധാരണക്കാരോടും പരസ്പരം ബന്ധപ്പെടുന്നത് വിലക്കിയിരുന്നതായാണ് നേപ്പാള്‍ പൊലിസിന്റെ വിശദീകരണം. സംഭവം അന്വേഷിക്കുമെന്ന് ഇന്ത്യന്‍ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."