പാമ്പാക്കുടയില്‍ മുണ്ടു ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല
കുത്താട്ടുകുളം : മുണ്ടു ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ കോളേജില്‍ നിന്നും പുറത്താക്കിയതായി പരാതി.
പാമ്പാക്കുട ഹോളി കിംങ്ങ്സ് എഞ്ചിനിയറിംങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളെയാണ് മാനേജ്മെന്റ് പുറത്താക്കിയത്. വിദ്യാഭ്യാസ മന്ത്രിക്കും സര്‍വ്വകലാശാല ക്കും ഇതു സംബന്ധിച്ച് പരാതികള്‍ നല്‍കിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ബുധനാഴ്ച, രാവിലെയാണ് സംഭവം.ബുധനാഴ്ചകളില്‍ യൂണിഫോം വേണ്ട എന്ന സര്‍ക്കുലര്‍ നിലവിലുള്ള സാഹചര്യത്തിലാണ് കുട്ടികള്‍ മുണ്ടുടുത്തത്. പുറത്താക്കപ്പെട്ട 60 പേരും കോളജ് ഗേറ്റിനു മുന്നില്‍ പ്രകടനവും യോഗവും നടത്തി.മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ നിരന്തരം ഉണ്ടാകുന്നതായാണ് പരാതി.
വീണ്ടും ഇന്റേണല്‍ പരീക്ഷക്ക് അവസരം നല്‍കണമെന്നും, നിയമം ലംഘിച്ച് നടപടി എടുത്തവരെ കോളേജില്‍ നിന്നും പുറത്താക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."