കൊള്ളക്കാരില്‍ നിന്നും കൊലയാളികളില്‍ നിന്നും നാടിനെ രക്ഷിക്കണം: ഹസന്
തിരുവനന്തപുരം: കൊള്ളക്കാരില്‍ നിന്നും കൊലയാളികളില്‍ നിന്നും ഈ നാടിനെ രക്ഷിക്കാനാണ് യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന്.
പട്ടയില്‍ ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൊതുമുതല്‍ കൊള്ളയടിക്കാന്‍ നരേന്ദ്ര മോദി കൂട്ടുനില്ക്കുക മാത്രമല്ല സര്‍ക്കാരിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിനാണ് കഴിഞ്ഞ അഞ്ച് വര്‍ഷം ബി.ജെ.പി ചെയ്ത ദ്രോഹം.
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആരാചാരായി മോദി മാറിയപ്പോഴാണ് അതിന്റെ കാവല്‍ക്കാരനായി രാഹുല്‍ ഗാന്ധി രംഗത്തുവന്നത്. രാജ്യത്തിന്റെ ചൗക്കി ദാറായി അവകാശപ്പെട്ട മോദി കള്ളനായി മാറിയപ്പോള്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ചൗക്കിദാറായി കാലം രാഹുലിനെ നിയോഗിച്ചിരിക്കുന്നതെന്നും ഹസന് പറഞ്ഞു. ഡേി. അനില്‍കുമാര്‍, ജി.എസ് ബാബു, എം.എ പത്മകുമാര്‍, പോള്‍, തുലയില്‍ ശശി, ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."