HOME
DETAILS
MAL
കയ്പാടി ആലുംമൂട് പ്രദേശത്ത് ലഹരി വസ്തുക്കളുടെ വില്പന തകൃതി; അധികൃതര്‍ മൗനത്തില്‍
backup
March 29 2019 | 03:03 AM
നെടുമങ്ങാട്: നിരോധിത പാന്‍മസാല ഉല്പന്നങ്ങളുടെ വില്പന തകൃതി. കരകുളം ഗ്രാമ പഞ്ചായത്തിലെ കയ്പാടി ആലുംമൂട് പ്രദേശത്തെ ചില കടകളിലാണ് മൊത്ത വില്പനയിലും ചില്ലറ വില്പനയിലും പാന്‍ മസാല ഇവിടെ ലഭിക്കും. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും, ഇതര സംസ്ഥാന തൊഴിലാളികളുമാണ് ആവശ്യക്കാര്‍. രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ വന്‍ തിരക്കാണ്.
വിവിധ മേഖലകളില്‍ നിന്നും വാഹനങ്ങളില്‍ ഇവിടെ ആവശ്യക്കാര്‍ എത്തുന്നുണ്ട്.
നേരത്തെ നാട്ടുകാരുടെ പരാതിയില്‍ എക്സൈസ് അധികൃതര്‍ എത്തി പരിശോധന നടത്തുകയും കടകളില്‍ നിന്നും ചാക്കുകണക്കിന് ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചില രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രാദേശിക നേതാക്കള്‍ ഇവരെ സംരക്ഷിച്ചിരുന്നു. കച്ചവടം തകൃതിയായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."