അനന്തുവധം; തെളിവെടുപ്പ് നടത്തി
ചേര്‍ത്തല: പ്ലസ്ടു വിദ്യാര്‍ഥി പട്ടണക്കാട് അനന്തു അശോകിനെ മര്‍ദിച്ചുകൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.
ഒന്നാംപ്രതി ആര്.എസ്.എസ് ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീക്കുട്ടന് ഉള്‍പ്പെടെ 10 പ്രതികളെയാണ് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. അക്രമികള്‍ സഞ്ചരിച്ച അഞ്ച് ബൈക്കുകള്‍ പൊലിസ് കണ്ടെടുത്തു.
കൊലപാതകം നടന്ന വയലാര്‍ നീലിമംഗലത്ത് പ്രതികളെ എത്തിച്ചും പൊലിസ് തെളിവെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചേര്‍ത്തല സി.ഐ വി. പി. മോഹന്‍ലാല്‍, എസ്.ഐ സി. സി. പ്രതാപചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
കഴിഞ്ഞ അഞ്ചിന് രാത്രിയിലാണ് നീലിമംഗലം ക്ഷേത്രോത്സവത്തിന് എത്തിയ അനന്തുവിനെ ആര്.എസ്.എസുകാര്‍ വളഞ്ഞിട്ട് ആക്രമിച്ചുകൊന്നത്.
പട്ടണക്കാട് കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്നിര്മല ദമ്പതികളുടെ മകനായ അനന്തു വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് സഹപാഠികളായ ചിലര്‍ നടത്തുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തെ ചോദ്യംചെയ്തതാണ് കൊലപാതകത്തിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."