കാലിക്കറ്റ് സര്‍വകലാശാല; പൊന്നാനി സെന്റര്‍ വീണ്ടും പൂട്ടി
പൊന്നാനി: വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന പൊന്നാനിയിലെ കാലിക്കറ്റ് സര്‍വകലാശാല ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടച്ചുപൂട്ടി. ഇത് നാലാം തവണയാണ് ഈ സെന്റര്‍ അടച്ചുപൂട്ടുന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടച്ചുപൂട്ടിയതോടെ നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും നേരിട്ട് സര്‍വകലാശാലയില്‍ എത്തേണ്ട ഗതികേടിലാണ്. ആറുമാസം മുന്‍പാണ് അവസാനമായി സെന്റര്‍ അടച്ചുപൂട്ടിയത്. തുടര്‍ന്ന് കെ.എസ്.യു സെനറ്റ് അംഗം യോഗത്തില്‍ അടിയന്തിര പ്രമേയം കൊണ്ട് വന്നതിനെ തുടര്‍ന്ന് അന്നത്തെ രജിസ്ട്രാര്‍ സെന്റര്‍ വീണ്ടും തുറക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇത് പ്രകാരം രണ്ടാഴ്ച മുന്‍പ് വരെ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നതാണ് .
എന്നാല്‍ ഭരണമാറ്റത്തെ തുടര്‍ന്നുണ്ടായ ഉദ്യോഗസ്ഥ സ്ഥലം മാറ്റമാണ് ഇപ്പോള്‍ സെന്റര്‍ വീണ്ടും അടച്ച് പൂട്ടാന്‍ ഇടയാക്കിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്നു എം.ഇ.എസ് കോളജിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."