HOME
DETAILS
MAL
ആശ്രിത വിസയില്‍ എന്‍ജി. ബിരുദധാരികളെ ജോലിക്കെടുക്കരുത്
backup
July 04 2018 | 19:07 PM
ജിദ്ദ: ആശ്രിത വിസയില്‍ കഴിയുന്ന എന്‍ജിനീയറിങ് ബിരുദധാരികളെ നേരിട്ട് ജോലിക്കെടുക്കാമെന്ന ആനുകൂല്യം സഊദി തൊഴില്‍മന്ത്രാലയം റദ്ദാക്കി. അഞ്ചുവര്‍ഷത്തില്‍ താഴെമാത്രം തൊഴില്‍പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്ക് ജോലി നല്‍കേണ്ടതില്ലെന്ന് സഊദി എന്‍ജിനീയറിങ് സമിതിയുമായുള്ള കരാര്‍പ്രകാരം മുന്‍പ് മന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ വ്യവസ്ഥ ആശ്രിതവിസയില്‍ കഴിയുന്നവര്‍ക്കും ബാധകമാകും. എന്‍ജിനീയറിങ് ജോലിക്കെത്തുന്നവര്‍ വൈദഗ്ധ്യം തെളിയിക്കാന്‍ സമിതിയുടെ എഴുത്തുപരീക്ഷയും അഭിമുഖവും പാസാകണം. സഊദി എന്‍ജിനീയറിങ് സമിതിയില്‍ ആകെ 1,98,000 അംഗങ്ങളാണുള്ളത്. പ്രവാസികളുടെ തൊഴില്വ്യവസ്ഥകളിലും മന്ത്രാലയം മാറ്റംവരുത്തി.അതേസമയം, ഇഖാമ(തൊഴില്‍ താമസാനുമതി) മാറ്റണമെങ്കില്‍ യഥാര്‍ഥ സ്പോണ്‍സറുടെ കീഴില്‍ കുറഞ്ഞത് രണ്ടുവര്‍ഷം ജോലി ചെയ്തിരിക്കണമെന്ന നിബന്ധനയും ഇനിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."