HOME
DETAILS
MAL
കര്‍ഷക കോണ്‍ഗ്രസ് സമരം നടത്തും
backup
July 14 2016 | 00:07 AM
എടക്കര: മൂത്തേടം പഞ്ചായത്തില്‍ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കാട്ടാന ശല്യം പരിഹരിക്കുന്നതിലെ അനാസ്ഥക്കെതിരേ സമരം നടത്തുമെന്നു കര്‍ഷക കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കോടികള്‍ മുടക്കി നിര്‍മിച്ച ട്രഞ്ച് കരിങ്കല്‍ ഭിത്തി തകര്‍ത്താണ് ആന നാട്ടില്‍ ഇറങ്ങുന്നത്.
കരിങ്കല്‍ മതില് പുനര്‍നിര്‍മിക്കണമെന്നും അക്രമകാരിയായ കൊമ്പനെ കാട്ടിലേക്കു തിരികെ വിടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.പൊറ്റയില്‍ മുഹമ്മദ്, മുണ്ടോടന്‍ അബ്ദുള്‍ സലാം, എം അയമു, ആന്റണി മാറ്റു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."